ബീജിംഗ് : ചൈനയില്‍ രണ്ട് ദിവസമായി തുടരുന്ന ചുഴലിക്കാറ്റില്‍ 12 മരണം. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. വുഹാനിലും, കിഴക്കന്‍ ചൈനയിലെ നഗരമായ സുഷൗവിലുമാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്. വുഹാനില്‍ എട്ട് പേരും, സുഷൗവില്‍ നാല് പേരുമാണ് മരിച്ചത്.

രണ്ട് ദിവസമായി തുടരുന്ന കാറ്റില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും, 130 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പല ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറില്‍ 202 മുതല്‍ 220 കിലോ മീറ്റര്‍ വേഗതിയില്‍ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *