പെണ്‍ ജീവിതങ്ങള്‍ – മിനി സുരേഷ്

സ്ത്രീ മുന്നേറ്റങ്ങളും,രാത്രി നടത്തങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഒരുവാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാത്രി 2 മണിക്ക് ഒരു കൂട്ടുകാരി ഒരു പോസ്റ്റിട്ടത് പിറ്റേ ദിവസം വലിയ വിവാദമായി. എന്തോ ഒരു വലിയ സദാചാരലംഘനം നടത്തിയെന്നതു പോലെയാണ്ചിലര്‍ അതിനെ വീക്ഷിച്ചത്.അതേ സമയത്ത് തന്നെഗ്രൂപ്പിലെ പുരുഷന്മാര്‍ചില പോസ്റ്റുകള്‍ ഇട്ടത് ഒരു പ്രശ്‌നമായി ആരുംകണക്കാക്കിയതുമില്ല.പഴയ കാലങ്ങളില്‍ വേരുറച്ചുപോയ ചിന്തകളിലൂടെത്തന്നെയാണ് സമൂഹംഇന്നും നടന്നു പോകുന്നതും, സ്ത്രീകളെ വീക്ഷിക്കുന്നതും എന്നതിന് ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ഭാരതീയ സംസ്‌കൃതിയില്‍ സ്ത്രീക്ക് കല്‍പ്പിച്ചിട്ടുള്ളത് ആദരണീയ […]
Flying Dandelion – Donna Susan Abraham

When the yellowing leaves wither I shall remember my dearest Once so green and full of life As pretty brown hair turned to snow white she left me like a small whisper When daffodils are blooming I shall remember her soft smile Her smile that tug at the strings of heart She might be shape […]
നിദ്ര – സുധീപ് അഞ്ചത്ത്

കാലാന്തരങ്ങൾക്ക് മുൻപ് കൈവിട്ടുപോയ ഉറക്കത്തിന്റെ വേരുകളാണ് ഇന്നെന്നെ പൊതിഞ്ഞു കെട്ടിയിരിക്കുന്നത് കാഴ്ചക്കാരുടെ ബഹളങ്ങളോ സൗഗന്ധികങ്ങളുടെ സുഗന്ധമോ ഞാനാസ്വദിക്കുന്നില്ല നല്ലൊരു ഉറക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ. വിതച്ചിട്ട വിത്തുകളിൽ നിന്നും മുളച്ചു പൊന്തിയ ബന്ധങ്ങളിൽ നിന്നും വിട്ടകന്ന് ശാന്തമായ ഉറക്കത്തിന് മുൻപുള്ള മയക്കം. പുറമെ ചില സങ്കടങ്ങൾ ചില അടക്കം പറയലുകൾ ചിരിക്കണമെന്നുണ്ട് പക്ഷെ നിർവികാരമാണ് മുഖം. ഗാഢമായി ഉറങ്ങുന്നത് പോലെയാണ് കിടപ്പ് എന്നാരോ പിറുപിറുക്കുന്നുണ്ട് ഉണർന്നിരിക്കുകയാണെന്ന് പറയണമെന്നുണ്ട് കഴിയുന്നില്ല അർദ്ധമയക്കത്തിലാണ് ഞാൻ എന്തിനാണ് എല്ലാവരും എന്നെ കണ്ടു വണങ്ങുന്നത് […]
യൂസഫലി കേച്ചേരി (1936 മെയ് -16)

കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് യൂസഫലി കേച്ചേരി.1934 മേയ് 16ന് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്തു. പിന്നീട് ബി.എല്‍ നേടി.അതിനുശേഷം വക്കീലായി എറെ കാലം ജോലിചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു.മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനം കാരണമാണ് യൂസഫലി സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. 1954 ല്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ത്ഥന്‍ ഞാന്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നു. ഇന്ത്യയില്‍ […]
ചരിത്ര നേട്ടം, ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന.

ബീജിങ്: ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ ഴുറോങ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. ചൈനയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തം. 2020 ജൂലൈ 23ന് വെന്‍ചാങ് […]
2 ഡോസ് എടുത്തവര്‍ക്ക് മാസ്ക് ഉപേക്ഷിക്കാം; അമേരിക്കക്കെതിരെ ലോകാരോഗ്യസംഘടന

കോവിഡ്് വാക്സീന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യസംഘടന. ഓരോയിടത്തെയും രോഗവ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങള്‍ പാടില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. സമ്പന്ന രാജ്യങ്ങള്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ തിടുക്കം കാട്ടാതെ ആഗോള വാക്സിനേഷന്‍ പരിപാടിയിലേക്ക് വാക്സീനുകള്‍ നല്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. വാക്സീന്‍ ഡോസുകള്‍ പൂര്‍ണമായും കുത്തിെവച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകാര്യോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുംമുമ്പ് അതാതിടങ്ങളിലെ സ്ഥിതി കൃത്യമായി […]
സംഗീതം – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

സമ്യമാക്കുന്ന ഗീതമായ് സുരസംഗീതമുണർന്നൂ, സപ്തസ്വരസുധയായ് സാമഗാനകല്ലോലിനിയും. സംഗീതസാഗരതീരമുണർന്നൂ സ്വരപല്ലവിയുയർന്നൂ! സ്വരാഷ്ടക പ്രയോഗമായി സ്വരസുധയൊഴുകിടുന്നൂ. സന്താപമെല്ലാം മാറ്റും ഗീതം, സ്വരജതി, തില്ലാന പാടാം സപ്തവർണ്ണങ്ങൾ, ശുദ്ധരാഗങ്ങൾ സമ്മേളനം ചെയ്ത സംഗീതം! സരസമായ് പാടൂ ജീവിത- സാരസമൊക്കെയുമെന്നുമെന്നും. സംഗീത രസസമ്പൂർണ്ണമായ് സദസ്സിലുദിക്കണം താരം! സകലരോഗ ശാന്തിക്കായ് സംഗീതരാഗങ്ങളൊക്കെയും, സദായാലപിക്കേണം നന്നായ് സദ്ഗുരുക്കന്മാരേവരും. സദ്ചിത്തഗതിക്കും, ശാന്തിക്കും സദാ ഭൈരവി പാടണം! സങ്കടങ്ങൾ മാറ്റിയുറങ്ങിടാനായ് സദാനീലാംബരിയാലപിക്കണം സസ്യ വളർച്ച ത്വരിതമാക്കുവാൻ സദ്സംഗീതം ചൊരിയണം! സൗഹൃദങ്ങൾ നിലനിർത്തുവാനായ് സൗമ്യ സംഗീതം കേൾക്കണം! സകല പ്രേമ […]
തനിച്ചിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു – എം ടി

ഒരു കാലത്ത് എൻ്റെയീ തറവാട്ടിൽ ഒറ്റയായിരിക്കാൻ എനിക്ക് പേടിയായിരുന്നു… കാവും വലിയ മുറ്റവും നടവഴിയും എല്ലാം കാണുമ്പോൾ പഴയ ഗുരു കാരണവൻമാർ ഇറങ്ങി നടക്കുന്ന പോലെ തോന്നും… നട്ടുച്ചക്ക് പഴുത്തു കിടക്കുന്ന മുറ്റവും നടവഴിയും കാണുമ്പോൾ അമ്മ പറയാറുള്ള ഭഗവതിയുടെ എതിർ പോക്കിനെ ഓർമ്മ വരും… ഇപ്പോൾ ഈ ഏകാന്തവാസത്തിൽ നേരം വെളുത്താൽ കാവിനുള്ളിൽ കയറിയിരിക്കും…. പഴയൊരോർമ്മയാണ്…. ഇപ്പോഴും പ്രഭാതം കാണാൻ എനിക്കിഷ്ടം ഈ കാവിനുള്ളിലൂടെയാണ്… ഇളം വെയിൽ വരുമ്പോൾ ഇലകളിൽ മഞ്ഞ പടർന്ന് ഇളം പച്ച […]
മഴത്തുള്ളി – രേഖ സി ജി
മഴക്കാടുകൾ എന്നിലേക്ക് വളരുകയാണ്. മാനംമുട്ടെ വളർന്ന് ചുമരുകളാകുന്നു. കാർമേഘങ്ങൾ പെയ്യാൻ കഴിയാതെ ഇരുൾ മൂടി നിൽക്കവേ ഒരു മഴത്തുള്ളി മാത്രം ഭൂമിയിലേക്ക് പച്ചിലത്തലപ്പിലൂടിറങ്ങി കല്ലെറിഞ്ഞ മുറിവിൽ ഒരു തലോടൽ. കാറ്റുതിർക്കുന്നതിലൂടെ വിശപ്പാറ്റിയും പച്ചിലകളിലൂടെ നഗ്നതയകറ്റിയും മണ്ണിന് വളമാകുന്ന ചെറുപുഴുക്കളും പറയുന്നുണ്ട് ഇത് എന്റെ മണ്ണാണെന്ന്. പെയ്തു തോരാത്ത മിഴികളിൽ ഉറഞ്ഞുപ്പോയ ലാവണങ്ങളിൽ നെഞ്ചിലും വയറ്റിലും ഉരുകൊള്ളുന്ന അഗ്നിഗോളങ്ങളാൽ സ്വപ്നങ്ങൾ തീർത്ത നീർച്ചാലുകൾക്ക് , കാക്കയെടുക്കാത്ത ബലിച്ചോറിന് , സംസത്തിനും ഹനാനിനും പുണ്യാഹത്തിനുമപ്പുറത്ത്, വിയർപ്പു വറ്റി വരണ്ടുണങ്ങിയ പച്ചതുരുത്തുകൾക്ക് […]
അമ്മ ദിനം (പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക് പ്രണാമം) – യു.ജി.രാജൻ

ഇന്നായിരിക്കട്ടെ നമുക്കമ്മദിന, മല്ലെങ്കിൽ ഇന്നുമൊരമ്മദിനമാകട്ടെ! നീറ്റലേറ്റുമോർമ്മകൾകൊണ്ടൊരു പുഷ്പഹാരം തീർക്കട്ടെ അണിയിച്ചിടട്ടെയാധീരതൻ ഗളത്തിങ്കൽ. കാലമേ, വാക്കുകൾക്കാവതില്ല മാപ്പൊന്നിരക്കുവാൻ! വാനോളം പുകഴ്ത്തി പൂക്കുന്നർപ്പിച്ചാലും തീരാത്ത ഇകഴ്ത്തലിൻ തീക്കുണ്ഠമെരിയുന്നു! വെട്ടിനീക്കി പടവാളിനാൽ കൊടും കാടുകളനവധി, വയലേലകൾ നീളെ നീളെ നിറച്ചു ഗഗനനീലിമ ! അദ്ദേഹത്തെ തിണർപ്പിൻ്റെ മധുരം ഞങ്ങൾ നുണയുമ്പോൾ അനാഥയായ് നില്ക്കും നിൻ ചിത്രം കൈപ്പേറ്റുന്നു രസനയിൽ! തെളിച്ചിട്ടു പുതിയസരണികൾ പെണ്ണിനും, ധീരവനിതയാൾ ഒഴിച്ചിട്ടു പോകയായ് പൊ- ന്നൊളിമിന്നും സിംഹാസനം ! ഇപ്പോഴും നില്പുണ്ടേതോ വന്മരം വഴിമുടക്കി – യാപ്പടിപ്പുരയ്ക്കൽ […]