8900 കോടി: ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല പറഞ്ഞത്: ധനമന്ത്രി

8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റില്‍ പറഞ്ഞതെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും കെ.എന്‍.ബാലഗോപാല്‍ തള്ളി. കടമെടുപ്പ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാണ് മുന്നോട്ടുപോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിര്‍ദേശം നടപ്പായില്ലെങ്കില്‍ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന് അതിര്‍ത്തികളില്ല. ഭരണഘടനയും. പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ് കവികള്‍ ഉള്‍പ്പെടെ. ചിറകാണ് അതിന്റെ കൊടി. മൈന കുയിലിനോട് ശബ്ദത്തിന്റെ കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അഥവാ കൊക്ക് കാക്കയെ നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്? കൂമന്‍ മൂളുന്നത് മയിലിനോടുള്ള അസൂയ കൊണ്ടല്ല തന്നെ. ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? പിറക്കുമ്പോഴേ അവര്‍ ആകാശവുമായി സംസാരിച്ചു തുടങ്ങുന്നു മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന് അവരെ തലോടുന്നു; ചിലപ്പോള്‍ അവര്‍ തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് […]

സബ്മറൈൻ 1 – ജോ

….” The two sailors are missing…. Sailor Jeevan Ghosh & Niranjan Sarma”………. .’. കോൾ അറ്റൻഡ് ചെയ്ത ക്യാപ്റ്റൻ രൺവീർ സിങ് ഒരു നിമിഷം തരിച്ചുനിന്നു! കഴിഞ്ഞ ട്രെയിനിങ് പിരീഡിൽ കടൽയാത്രക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്ന ബൂട്ട് ക്യാമ്പിലും അതിന് ശേഷമുള്ള രണ്ടരമാസത്തെ എക്സ്പെരിമെന്റ് ട്രിപ്പിലും കൂടെയുണ്ടായിരുന്ന മിടുക്കരായ രണ്ട് ചെറുപ്പക്കാർ …. എങ്ങനെ അവർ മിസ്സായി ? അവർക്ക് എന്ത് സംഭവിച്ചിരിക്കാം? ഏതെങ്കിലും ശത്രുരാജ്യക്കാർ ഹൈജാക്ക് ചെയ്തോ? ഒരു പ്രത്യാക്രമണത്തിനുള്ള യാതൊരു സൂചനയും […]

യിസാക് ഹെർസോഗ് ഇസ്രയേൽ പ്രസിഡന്റ്

ജറുസലം ∙ ഇസ്രയേലിന്റെ 11–ാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. അടുത്ത മാസം 9ന് ചുമതലയേൽക്കും. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം പ്രഖ്യാപിച്ച് പ്രതിപക്ഷം ജറുസലം ∙ യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെ ഭൂരിപക്ഷം ഉറപ്പിച്ച്, സർക്കാർ രൂപീകരണ അവകാശവാദം […]

വീണ്ടും സൈബർ ആക്രമണം; ഇത്തവണ ഭക്ഷ്യ മേഖലയിൽ

സാവോ പോളോ ∙ ലോകത്തിലെ ഏറ്റവും വലിയ മാംസ ഉൽപാദന, വിതരണ കമ്പനിയായ ജെബിഎസിന്റെ സെർവറുകളിൽ സൈബർ ആക്രമണം. റഷ്യയിൽ നിന്നുള്ള ഹാക്കർ സംഘമാണ് ‘റാൻസംവെയർ’ ആക്രമണത്തിനു പിന്നിലെന്നും ഇവർ പണം ആവശ്യപ്പെട്ടിരുന്നെന്നും കമ്പനി യുഎസ് അധികൃതരെ അറിയിച്ചു. റെവിൽ, സോഡിനോകിബി തുടങ്ങിയ ഹാക്കിങ് ഗ്രൂപ്പുകളെയാണു സംശയിക്കുന്നത്. ഒന്നരലക്ഷത്തിലധികം ജീവനക്കാരുള്ള ജെബിഎസിന്റെ ആസ്ഥാനം ബ്രസീലിലാണ്. കമ്പനിയുടെ യുഎസ്, കാന‍‍ഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സെർവറുകളെ ബാധിച്ചു. ഇവിടെ ഉൽപാദനം സ്തംഭിച്ചു. തകരാർ പരിഹരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യുഎസിൽ വൻ […]

വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ അടിസ്ഥാന മേഖലകൾക്കുപുറമേ ഐ.ടി, ടൂറിസം, ബയോടെക്നോളജി മേഖലകൾക്ക് വലിയ പ്രാധാന്യം നൽകും. 15,000 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കും. പരമദരിദ്ര കുടുംബങ്ങളെ കരകയറ്റാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സഹായം വേണ്ട കുടുംബങ്ങൾക്ക് […]

കെഎസ്ആർടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം; കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ​ഗതാ​ഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോ​ഗിച്ച് വന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 […]

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

ശനിയാഴ്ച മുതൽ അധിക നിയന്ത്രണങ്ങൾ; സർക്കാർ ഓഫിസുകൾ 10 മുതൽ മാത്രം

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത […]