Hello world!

Welcome to WordPress. This is your first post. Edit or delete it, then start writing!

ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഈ വർഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 1957 ൽ തിരുവനന്തപുരത്താണ് താണു പത്മനാഭൻ ജനിച്ചത്. കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്സി (1977), എംഎസ്സി (1979) […]

അഫ്ഗാനിസ്ഥാനിൽ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളെ വിലക്കി

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഏഴാം ക്ലാസ് മുതൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസം വിലക്കി. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല. വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചു. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെ പുറത്താക്കി. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഗ്രാമീണ വികസനത്തിനുമായുള്ള 10 കോടി ഡോളറിന്റെ (740 കോടി രൂപ) ലോകബാങ്ക് പദ്ധതിയിൽ പ്രവർത്തിച്ചിരുന്നവരാണിവർ. […]

സുരക്ഷാ സഖ്യത്തിൽ എതിർപ്പ്; അംബാസഡർമാരെ ഫ്രാൻസ് തിരിച്ചുവിളിച്ചു

പാരിസ് ∙രണ്ടു നൂറ്റാണ്ടിലേറെയായി അമേരിക്കയുടെ സഖ്യകക്ഷിയായ ഫ്രാൻസ് യുഎസ് അംബാസഡറെ തിരിച്ചുവിളിച്ചു. തന്ത്രപ്രധാനമായ ഇന്ത്യ–പസിഫിക് മേഖലയിലെ യുഎസ്, യുകെ, ഓസ്ട്രേലിയ ത്രികക്ഷി സുരക്ഷാ സഖ്യം (ഓകസ്) രൂപീകരിച്ചതിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണിത്. ഓസ്ട്രേലിയയിലെ നയതന്ത്രപ്രതിനിധികളെയും ഫ്രാൻസ് തിരിച്ചുവിളിച്ചു. ഫ്രാൻസുമായുള്ള മുങ്ങിക്കപ്പൽ ഇടപാട് റദ്ദാക്കി ഓസ്ട്രേലിയ ഓകസിന്റെ ഭാഗമായി യുഎസ്,യുകെ ആണവ മുങ്ങിക്കപ്പൽ സാങ്കേതികവിദ്യ വാങ്ങാൻ തീരുമാനിച്ചതു പ്രകോപനമായി. ഓസ്ട്രേലിയയുടെയും യുഎസിന്റെയും നടപടി സഖ്യകക്ഷികൾ തമ്മിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും പിന്നിൽ നിന്നു കുത്തുന്നതിനു തുല്യമാണിതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി […]

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല; 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഡ്രൈവ്

തിരുവനന്തപുരം:സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്ക്കരണ നടപടികൾ ശക്തമാക്കും. പ്രതിവാര […]

കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കാന്‍ പുതിയ പദ്ധതി; ബസുകളുടെ പൂർണ ചുമതല ഇൻസ്‌പെക്ടർമാർക്ക്

കൊച്ചി:കെ.എസ്.ആർ.ടി.സി.യിലെ ബസുകളുടെ പൂർണ ചുമതല ഇൻസ്പെക്ടർമാർക്ക് കൈമാറുന്നു. കോർപ്പറേഷനെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 10-15 ബസുകളുടെ പൂർണ ചുമതല ഒരോ ഇൻസ്പെക്ടർമാർക്കും നൽകും. ഈ ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ഇവരുടെ ചുമതല. തങ്ങളുടെ ചുമതലയിൽ വരുന്ന ബസുകളുടെ സർവീസുകൾ ലാഭത്തിലാക്കുന്നത് കൂടാതെ, ഇവ യാത്രക്കാർക്ക് ഉപകാരപ്രദമായി മാറ്റി പരാതിരഹിതമാക്കുകയും വേണം. തന്റെ ചുമതലയിലുള്ള ബസുകൾ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിച്ച് പോകേണ്ട ചുമതലയും ഇൻസ്‌പെക്ടർമാർക്കു തന്നെയാണ്. എല്ലാ ദിവസവും ഈ ബസുകളുടെ കളക്ഷൻ കണക്കെടുക്കണം. […]

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 17.35 %; 152 മരണം; 26,711 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 17.35 %. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 […]

അപകടകാരിയായ സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ്; കേരളം അടക്കം 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെറോ ടൈപ്പ് – 2 ഡെങ്കി കേസുകൾ രാജ്യത്ത് വർധിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നുമാണ് കേന്ദ്രം മുന്നറിയിപ്പ് […]

അൽഷിമേഴ്സ് – മിനി സുരേഷ്

ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വാർധക്യ സംബന്ധമായ രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമാണ് മേധാക്ഷയം അഥവാ അൽഷിമേഴ്സ്.മറവി രോഗത്തിൻറെ തീവ്രത അറിയുമ്പോൾ മാത്രമേ ഓർമ്മ എത്ര അനുഗ്രഹമാണെന്ന് നമുക്ക്മനസ്സിലാകുകയുള്ളൂ 1906-ൽ അലോയ് അൽഷിമർ എന്ന ജർമ്മൻ ന്യൂറോളജിസ്റ്റാണ് ഈ രോഗത്തെകുറിച്ചുള്ള ശാസ്ത്രീയവിവരങ്ങൾ ആദ്യമായി ലോകത്തിന് നൽകിയത്.തലച്ചോറിലെ നാഡീ കോശങ്ങൾ നശിച്ച് മൃതമായി തലച്ചോറുംചുരുങ്ങി വരുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാവുന്നത്. മൃതമായ നാഡീകോശങ്ങളെ പുനർജീവിപ്പിക്കുക അസാധ്യമായതിനാൽ ഈ അസുഖത്തിന് ഫല പ്രദമായ പരിഹാരം കണ്ടു പിടിക്കുവാൻ വൈദ്യശാസ്ത്രത്തിന് […]

ടൂർ പോകാം ബഹിരാകാശത്തേക്ക്…

https://www.asianetnews.com/video/international-news/spacex-just-launched-four-private-citizens-into-orbit-for-a-three-day-trip-qzijjk?jwsource=cl വിനോദസഞ്ചാരികൾ മാത്രമായുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ചരിത്രം കുറിച്ച് സ്‌പേസ് എക്സ്, തുടക്കം കുറിച്ചത് ബഹിരാകാശ ടൂറിസത്തിന്