ആംബര്‍ പട്ടികയും, പിസിആര്‍ ടെസ്റ്റുകളും പിന്‍വലിച്ച് യുകെ; ഇന്ത്യയുടെ വാക്‌സിനുകളെ അംഗീകരിക്കുന്നതില്‍ അവ്യക്തത

ലണ്ടന്‍: അന്താരാഷ്ട്ര യാത്രകള്‍ക്ക് വഴിയൊരുക്കി ആംബര്‍ പട്ടികയും, പിസിആര്‍ ടെസ്റ്റുകളും പിന്‍വലിച്ച് യുകെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് യാത്രക്ക് മുന്‍പുള്ള ടെസ്റ്റും, യുകെയില്‍ തിരിച്ചെത്തി രണ്ടാം ദിവസമുള്ള പിസിആര്‍ ടെസ്റ്റും വേണ്ടിവരില്ല. യാത്രകള്‍ക്ക് ചെലവേറുന്ന അവസ്ഥ ഒഴിവാക്കാനുള്ള പദ്ധതികളാണ് ഗ്രാന്റ് ഷാപ്‌സ് പ്രഖ്യാപിച്ചത്. മാറ്റങ്ങള്‍ പുതുവര്‍ഷം വരെ നിലവിലുണ്ടാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 4 മുതല്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് പകരം പോകാന്‍ കഴിയുന്നതും, കഴിയാത്തതുമായ രാജ്യങ്ങളുടെ പട്ടികയാണ് മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ […]
സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്, ഇന്ന് 143 കോവിഡ‍് മരണം; 15ൽ കുറയാതെ ടിപിആർ; 19,325 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]
ജിഎസ്ടി വന്നാലും പെട്രോൾ വില കുറയില്ല; ജനങ്ങളെ നാണം കെടുത്തും, സെസ് ഒഴിവാക്കിയാൽ മതി; മന്ത്രി

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വന്നത് കൊണ്ട് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതി. മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്നും മന്ത്രി പറഞ്ഞു.
എല്ലാ സർവീസും തുടങ്ങാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി

കൊച്ചി: പൂർണ തോതിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സർവീസുകൾ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാൽ മതിയെന്നുള്ള നിർദേശവും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. ജീവനക്കാരുടേതല്ലാത്ത കാരണത്താൽ ഡ്യൂട്ടി മുടങ്ങിയാൽ മാത്രം ഇനി സ്റ്റാൻഡ് ബൈ നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത്തരത്തിൽ സ്റ്റാൻഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാർക്ക് […]
NALINAKSHANTE VISHESHANGAL | MALAYALAM DRAMA | FRANCIS T MAVELIKARA | RAJEEVAN MAMMILI
“ഇരുട്ട് നമ്മുടെ വെളിച്ചം” || അറിയണം നാം || EP – 6 || Prof. Dr. Roys Mallassery || By Gigi Palasseri
ഇന്ത്യയടക്കം ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ യുകെ; രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ അന്താരാഷ്ട്ര യാത്രകള്‍ സുഗമം

ലണ്ടന്‍: ഇന്ത്യയടക്കം ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ യുകെ ഒരുകുന്നു. ട്രാഫിക് ലൈറ്റ് സിസ്റ്റം വെട്ടിച്ചുരുക്കി യാത്ര ചെയ്യാനും, ചെയ്യാന്‍ കഴിയാത്തതുമായ രാജ്യങ്ങളുടേത് മാത്രമാക്കാനാണു ലക്‌ഷ്യം. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ കഠിനമാക്കിയ ടെസ്റ്റിംഗ് രീതികളിലും മാറ്റം വരും. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ മാത്രം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാനാണു സര്‍ക്കാര്‍ ആലോചന. പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നതോടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ചെലവേറിയ പിസിആര്‍ ടെസ്റ്റുകള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ആവശ്യമായി വരില്ല. […]
ബഹിരാകാശ വിനോദസഞ്ചാരത്തിൽ സ്പേസ് എക്സിന്റെ ഗ്രാൻഡ് എൻട്രി

ന്യൂയോർക്ക് ∙ ഫാൽക്കൺ 9 റോക്കറ്റ് മൂന്നാംയാത്രയിൽ വഹിച്ച ഡ്രാഗൺ മൊഡ്യൂളിലേറ്റി 4 യാത്രികരെ സ്പേസ് എക്സ് ബഹിരാകാശത്തെത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രം. ഇതിലൂടെ പൂർണമായത് ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ കൊടിയേറ്റം കൂടിയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും ഇതിനു മുൻപ് ബഹിരാകാശത്തെത്തിയിരുന്നു. ഇപ്പോൾ ഇലൺ മസ്കും പ്രവേശനം രാജകീയമാക്കി. വെർജിൻ ഗലാറ്റിക്ക് 89 കിലോമീറ്ററും ബ്ലൂ ഒറിജിൻ 100 കിലോമീറ്ററും താണ്ടിയപ്പോൾ ഇന്നലത്തെ ഇൻസ്പിറേഷൻ […]
കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; അവസാനവര്‍ഷ ബിരുദ, പിജി ക്ലാസുകൾ നടത്താം

ഒക്ടോബര്‍ നാലാം തീയതി സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ ഉള്‍പ്പെടുന്ന ഉത്തരവ് പുറപ്പെടുവിച്ചു. ബിരുദാനന്തര ക്്ളാസുകളിലെ എല്ലാവിദ്യാര്‍ഥികളും കോളജുകളില്‍ എത്തണം. ബിരുദ ക്്ളാസുകളില്‍ അന്‍പത് ശതമാനം വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന വിധം ക്്ളാസുകള്‍ക്രമീകരിക്കണം. രാവിലെ എട്ടര മുതല്‍ ഒന്നരവരെയോ , ഒന്‍പത് മുതല്‍ മൂന്നുവരെയോ പത്തു മുതല്‍ നാലുവരെയോ ക്്ളാസുകളുടെ സമയക്രമം അതാത് കോളജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചില്‍ 25 മണിക്കൂര്‍ പഠനം ഉറപ്പാക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒാണ്‍ലൈന്‍ക്്ളാസുകള്‍തുടരുകയുമാകാം. കര്‍ന കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൂടി കോവിഡ്; 131 മരണം; 1,88,926 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 18.05%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് […]