സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് മരണം 115; ടെസ്റ്റ് പോസിറ്റിവിറ്റി 10.22;

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി […]

രാജ്യത്ത് മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത് ആറ്– എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ. അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാകുന്നു, […]

രാജ്യത്തു പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു; രണ്ടാംതരംഗം ശമിക്കുന്നതായി സൂചന

കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 60,753 പേരാണ് കോവിഡ് പോസിറ്റീവായത്. 1,647 മരണം റിപ്പോര്‍ട്ട് ചെയ്തു. 97,743 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. കോടി 98 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2 കോടി 86 ലക്ഷം പേര്‍ രോഗമുക്തരായി. മരണസംഖ്യ 3,85,137. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 […]

കോപ്പ അമേരിക്ക: റോഡ്രിഗസിന്റെ ഗോളിൽ അര്‍ജന്റീനയ്ക്കു ജയം, ബൊളീവിയയ്ക്കു എതിരെ ചിലി ആദ്യ ജയം സ്വന്തമാക്കി

കോപ്പ അമേരിക്കയില്‍ യുറഗ്വയ്ക്കെതിരെ അര്‍ജന്റീനയ്ക്കു ജയം. 13ാം മിനിറ്റില്‍ ഗ്യൂഡോ റോഡ്രിഗസാണ് സ്കോര്‍ ചെയ്തത്. ആദ്യമല്‍സരത്തില്‍ ബൊളീവിയയെ ചിലി എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ചു. ഒന്‍പതാം മിനിറ്റില്‍ ബെന്‍ ബ്രെരെട്ടനാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ചിലിയുടെ ആദ്യജയമാണ്

മലയാളത്തിന്റെ സ്വന്തം ആഷർ – ആന്റണി പുത്തൻപുരയ്‌ക്കൽ

ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങൾ പഠിച്ചു ഗ്രന്ഥങ്ങൾ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ് മൂളളർ, ഹൈൻറിക് റോത് എന്നിവർ ദേശദീേയതലത്തിലും, അർണോസ്പാതിരി, ഡോ.ഹെമർമൻ ഹുണ്ടർട്ട് എന്നിവർ കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്. ഇവരുടെ സേവനം ചരിത്രത്താളുകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ദേശത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മലയാള ഭാഷയെ മനസോടു ചേർത്ത ഈ മഹാന്മാരുടെ നിരയിൽ പ്രതിഷ്ഠിക്കപ്പെടാവുന്ന തരത്തിൽ മലയാളഭാഷാസാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നല്കി, മലയാളികളുടെ ആദരം നേടിയ ആഷർ എന്നും മലയാളത്തിന്റെ സ്വന്തമായിരിക്കും. 1926 ജൂലൈയിൽ നോട്ടിങാംഷയെറിലെ ഗ്രിങ്ലെ -ഓൺ-ദ് […]

ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനം

ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനം മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. 🔹ജീവചരിത്ര കുറിപ്പ് ഒരു നിർധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, […]

ചത്ത നക്ഷത്രം – ദീപു ആർ. എസ്

വെന്ത് പോയി വാക്കടുപ്പിൽ ചെന്തളിരിട്ട തരള ഹൃദയം. ചിന്തയിൻ തീര ഭൂവിൽ ചിതലരിച്ചൂ മനോ സസ്യ ഹരിതം. കാലമേ നിന്നെയോർക്കാൻ കവിത മാത്രമാണെനിക്കഭയം. അതിന്നരണിയാണെന്നുമഭയം

ഇന്ന് വായനദിനം : (ജൂൺ 19 ) പുസ്തകത്തെ സ്നേഹിച്ച് ദേശീയ റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ

പുസ്തകത്തെ സ്നേഹിച്ച് ദേശീയ റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ തിരുവനന്തപുരം: പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ് റികാർഡിൽ ഇടം നേടി ഒരധ്യാപകൻ. യൂണി വേഴ്സൽ ബുക്ക് ഓഫ് റിക്കാർഡിലാണ് പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതിക്കാണ് ഈ അപൂർവ്വ നേട്ടം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീക രിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റിക്കാർഡ്സിൽ ഇടം നേടിയതെന്ന് യൂണി […]

പ്രതി – ഗിന്നസ് സത്താർ

പ്രതിയെ കിട്ടിയ വിവരം സ്റ്റേഷനിൽ നിന്ന് അറിയിപ്പ് കിട്ടിയ ഉടനെ നാണു മാഷ് പോകാൻ ഒരുങ്ങി. അച്ഛൻ ഈ വയസ്സുകാലത്ത് എന്തിനാ സ്റ്റേഷനിലേക്ക് പോകുന്നത്? ഞങ്ങൾ പോകാം എന്നൊക്കെ മക്കൾ പറഞ്ഞു നോക്കിയേങ്കിലും മാഷ് ഒരു പൊടിക്ക് സമ്മതിച്ചില്ല. സ്റ്റേഷനിൽ ചെന്നപ്പോൾ പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി. ഒരു ചെറിയ പയ്യൻ. പത്ത് പതിനാല് വയസ്സ് കാണും. പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ പതുങ്ങി നിൽക്കുന്ന അവനെ കണ്ടമാത്രയിൽ മാഷിനോട് മക്കൾ പറഞ്ഞു. “ഇത് നമ്മുടെ വടക്കേലെ […]