ഈശ്വര ദീപമെന്നിൽപ്പകർന്ന
ദീപശിഖയാകുന്നെന്റെയമ്മ
സൂര്യനുണർന്നിടും മുമ്പെ ണീറ്റ്‌
അന്ധകാരത്തെയകറ്റി നിത്യം
കർമ്മധീരയായി ശോഭിച്ചീടും
നൽശിഖയായിടുന്നെന്റെയമ്മ
പുഞ്ചിരി തൻ മുഖം മൂടിയുമായ്
കഷ്ടപ്പാടിന്റെ നുകം ചുമക്കും
ആച്ചുണ്ടിലെ മന്ദഹാസം തന്നിൽ
ക്കാണാമൊരു മൗനനൊമ്പരവും
തൻ സ്വപ്നങ്ങൾക്കു താഴിട്ടുപൂട്ടി
മറ്റുള്ളോർക്കായ് ജീവിക്കുന്നു മോദാൽ
എൻ കിനാക്കൾക്കു ചിറകുനൽകാ-
നാണെന്റെയമ്മയ്ക്കെപ്പോഴുമിഷ്ടം
എൻ ചിരിക്കൊപ്പം ചിരിച്ചിടുന്നോ-
ളെന്റെ ദുഃഖത്തിൽക്കരഞ്ഞിടുന്നോൾ
സ്വന്തം പശിയെത്തsഞ്ഞു വച്ചി-
ട്ടെന്നെയാക്കൈപ്പുണ്യമൂട്ടി ടുന്നോൾ
ശത്രുക്കളെപ്പോലും സ്നേഹിച്ചിടാൻ
ചൊല്ലിപ്പഠിപ്പിച്ചോളെന്റെയമ്മ
നന്മകൾ പൂക്കും നൽവൃക്ഷമായി-
ട്ടെന്നും ബഹുമാന്യയായിടുന്നോൾ.

Leave a Reply

Your email address will not be published. Required fields are marked *