സമ്യമാക്കുന്ന ഗീതമായ്
സുരസംഗീതമുണർന്നൂ,
സപ്തസ്വരസുധയായ്
സാമഗാനകല്ലോലിനിയും.
സംഗീതസാഗരതീരമുണർന്നൂ
സ്വരപല്ലവിയുയർന്നൂ!
സ്വരാഷ്ടക പ്രയോഗമായി
സ്വരസുധയൊഴുകിടുന്നൂ.
സന്താപമെല്ലാം മാറ്റും ഗീതം,
സ്വരജതി, തില്ലാന പാടാം
സപ്തവർണ്ണങ്ങൾ, ശുദ്ധരാഗങ്ങൾ
സമ്മേളനം ചെയ്ത സംഗീതം!
സരസമായ് പാടൂ ജീവിത-
സാരസമൊക്കെയുമെന്നുമെന്നും.
സംഗീത രസസമ്പൂർണ്ണമായ്
സദസ്സിലുദിക്കണം താരം!
സകലരോഗ ശാന്തിക്കായ്
സംഗീതരാഗങ്ങളൊക്കെയും,
സദായാലപിക്കേണം നന്നായ്
സദ്ഗുരുക്കന്മാരേവരും.
സദ്ചിത്തഗതിക്കും, ശാന്തിക്കും
സദാ ഭൈരവി പാടണം!
സങ്കടങ്ങൾ മാറ്റിയുറങ്ങിടാനായ്
സദാനീലാംബരിയാലപിക്കണം
സസ്യ വളർച്ച ത്വരിതമാക്കുവാൻ
സദ്സംഗീതം ചൊരിയണം!
സൗഹൃദങ്ങൾ നിലനിർത്തുവാനായ്
സൗമ്യ സംഗീതം കേൾക്കണം!
സകല പ്രേമ സൗകുമാര്യം നേടാൻ
സംഗീതമാലപിക്കയും വേണം.
സത്യ -ധർമ്മ പരിപാലനത്തിന്
സംഗീതമരികെയുണ്ടാവണം!
സദ്ഹൃദയനായ് വിളങ്ങുവാൻ
സംഗീതം മനസ്സിലുണ്ടാകണം!🎵🎵🎵

Leave a Reply

Your email address will not be published. Required fields are marked *