കവിയും
ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് യൂസഫലി കേച്ചേരി.1934 മേയ് 16ന് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്തു. പിന്നീട് ബി.എല്‍ നേടി.അതിനുശേഷം വക്കീലായി എറെ കാലം ജോലിചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു.മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനം കാരണമാണ് യൂസഫലി സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. 1954 ല്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ത്ഥന്‍ ഞാന്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നു.

ഇന്ത്യയില്‍ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്.പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ അടുത്തുനിന്നാണ് സംസ്‌കൃതം പഠിച്ചത്.’സൈനബ’യാണ് ആദ്യത്തെ ഗ്രന്ഥം. 1962ല്‍ ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നുവന്നു. ആദ്യമായി ഗാനങ്ങള്‍ രചിച്ചത്
മൂടുപടം എന്ന ചിത്രത്തിനാണ്.

മഴ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയപുരസ്‌കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്.1979 ല്‍ സംവിധാനം ചെയ്ത നീലത്താമര എന്നചിത്രം 2009ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് നീലത്താമര എന്ന പേരില്‍ വീണ്ടും പുറത്തിറിക്കി. സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം,അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെമതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികള്‍.നീലത്താമര, വനദേവത, മരം എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. ശ്വാസകോശ അണുബാധ മൂലം 2015 മാര്‍ച്ച് 21ന് അന്തരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്…
♥️🌹

Leave a Reply

Your email address will not be published. Required fields are marked *