ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേസുകള്‍ 12.10 ശതമാനം കുറഞ്ഞു. ടിപിആറിലും കുറവ്. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് ആലോചിക്കാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഇതുവരെ 15 പേരില്‍ മ്യൂക്കര്‍ മൈക്കോസിസ് രോഗം കണ്ടെത്തി. അസാധാരണമല്ലെന്നും മുഖ്യമന്ത്രി. പകരുന്ന രോഗമല്ല, ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം അനുവദിച്ച വാക്സീന്‍ സ്റ്റോക്ക് തീര്‍ന്നുവെന്ന് മുഖ്യമന്ത്രി. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളം ഇക്കാര്യം അറിയിക്കും

ലോക്ഡൗണും പ്രകൃതിക്ഷോഭവും കാരണം വലയുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് കിറ്റ് നല്‍കും.

പൈനാപ്പിള്‍ തോട്ടങ്ങളില്‍ തൊഴിലാളികളെ എത്തിക്കാന്‍ അനുമതി.

ക്ഷീരകര്‍ഷകരില്‍ നിന്ന് മില്‍മ എടുക്കാത്ത പാല്‍ സംഭരിക്കാന്‍ നടപടി. കോവിഡ് രോഗികള്‍ക്കും അംഗന്‍വാടികള്‍ വഴി കുട്ടികള്‍ക്കും വിതരണം ചെയ്യും. ദുരിതാശ്വാസക്യാംപുകള്‍, അതിഥി തൊഴിലാളി ക്യാംപുകള്‍ എന്നിവിടങ്ങളിലും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *