ബർലിൻ ∙ പിഎച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടി അന്വേഷണം നേരിട്ട വനിതാ, കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക ജിഫി രാജിവച്ചു. രാജി ചാൻസലർ അംഗല മെർക്കൽ സ്വീകരിച്ചു. ബർലിൻ ഫ്രീ യൂണിവേഴ്സിറ്റിയിൽ നിന്ന് 2010 ൽ ജിഫി നേടിയ ഡോക്ടറേറ്റ് ആണ് വിവാദമായത്.

യൂറോപ്യൻ കമ്മിഷന്റെ നയത്തെക്കുറിച്ചുള്ള ജിഫിയുടെ പ്രബന്ധത്തിൽ കോപ്പിയടി പരാതി ഉണ്ടായതിനെ തുടർന്ന് യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ജിഫിയെ ശാസിച്ചു. ശാസനയിൽ ഒതുങ്ങേണ്ടതല്ല കോപ്പിയടിയെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ വന്നതിനെ തുടർന്ന് ജൂണിനകം മറുപടി നൽകാൻ ജിഫിയോട് ആവശ്യപ്പെട്ടു. പിഎച്ച്ഡി റദ്ദാക്കിയാൽ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് അവർ പറഞ്ഞിരുന്നു.

from – https://www.manoramaonline.com/news/world/2021/05/19/german-minister-quits-amid-thesis-plagiarism-allegations.html

Leave a Reply

Your email address will not be published. Required fields are marked *