വാക്സീന്‍ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് മൂന്നാംതരംഗത്തിന് കാരണമായേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സീന്‍ എടുത്തവരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. വാക്സീന്‍ എടുത്തവരില്‍ അനുബന്ധരോഗം ഉള്ളവര്‍ക്കാണ് വീണ്ടും രോഗസാധ്യതയുള്ളത്. കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറത്ത് 75,000 പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ മുന്നൊരുക്കം

പ്രളയമോ മണ്ണിടിച്ചിലോ ബാധിക്കാനിടയുള്ള ആശുപത്രികളുടെ പട്ടിക തയാറാക്കും

കോവിഡ് ഒന്നാംതല ചികില്‍സാകേന്ദ്രങ്ങളും രണ്ടാംതല കേന്ദ്രങ്ങളും പട്ടികയുടെ ഭാഗമാക്കും

ചികില്‍സ മുടങ്ങാന്‍ പാടില്ലാത്ത ഗുരുതരരോഗമുള്ളവരുടെ പട്ടിക തയാറാക്കും

ഗുരുതര രോഗമുള്ളവര്‍ ചികില്‍സാരേഖകള്‍ സൂക്ഷിച്ചുവയ്ക്കണം

ആശുപത്രികള്‍ രണ്ടാഴ്ചത്തേക്കുള്ള മരുന്നുകള്‍ കൂടുതലായി സംഭരിക്കണം

തദ്ദേശസ്ഥാപനങ്ങള്‍ 20 വീടുകള്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തകനെ ഉറപ്പാക്കണം

Leave a Reply

Your email address will not be published. Required fields are marked *