കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണ നിരക്ക് കുതിക്കുന്നു. പത്ത് ദിവസത്തിനിടെ കോവിഡ് കവർന്നത് 941 ജീവനുകളാണ്. മുപ്പത് ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നത് അതീവ ജാഗ്രത ആവശ്യപ്പെടുന്നു. മരണക്കണക്കുകളിൽ അൽപം കൂടി സുതാര്യത വരുത്തിയതും നിരക്ക് ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നു.

മൂന്നാഴ്ച അതീവ നിർണായകം. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ആകെ കോവിഡ് മരണം ഇന്ന് ഏഴായിരം കടന്നേക്കും. ഒരാഴ്ചയായി സംസ്ഥാനത്തെ കോവിഡ് വ്യാപനതോതിൽ കാര്യമായ കുറവുണ്ടെങ്കിലും മരണങ്ങൾ ദിനംപ്രതി കൂടുന്നു. ഇന്നലെ മാത്രം 142 മരണം രേഖപ്പെടുത്തി. മൂന്ന് ദിവസം കൊണ്ട് 382 ജീവൻ പൊലിഞ്ഞു.

പത്ത് ദിവസത്തിനിടെ 941 പേർ. ഇതിൽ 659 പേർ 60 വയസിന് ‌മുകളിലുള്ളവരാണ്. 282 പേർ 60 വയസിന് താഴെയുള്ളവരും. നാൽപത് വയസിന് താഴെയുള്ള 40 പേരും മരിച്ചു. അടുത്ത ഭീഷണിയാണ് മ്യൂക്കോർ മൈക്കോസിസ്. 18 പേർ പേർ ചികിൽസയിലുണ്ട്. ഇതിനകം രണ്ടു മരണം സ്‌ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *