ദുബായ് ∙ റിക്രൂട്മെന്റ് തട്ടിപ്പിനിരയായി യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമം തുടരുന്നു. രണ്ടരലക്ഷം മുതൽ നാലു ലക്ഷം വരെ ഈടാക്കിയാണ് നൂറു കണക്കിന് നഴ്സുമാരെ കബളിപ്പിച്ചത്.
വാക്സിനേഷൻ നൽകുന്നത് വ്യാപമാക്കിയപ്പോൾ യുഎഇയിൽ നഴ്സുമാരുടെ ആവശ്യമുയർന്നിരുന്നു. ഇതിന്റെ മറവിലായിരുന്നു ഇല്ലാത്ത ജോലിക്ക് റിക്രൂട്മെന്റ്. ടേക്ക് ഓഫ്, കീനോട്ട്, ഗ്ലോബൽ, വിൻജെ തുടങ്ങിയ ഏജൻസികളാണ് തങ്ങളെ കൊണ്ടുവന്നതെന്ന് തട്ടിപ്പിനിരയായവർ ആരോപിച്ചു.
അതേസമയം, ആരും പരാതി നൽകിയിട്ടില്ലെന്നും എല്ലാവർക്കും ഇവിടെ ജോലിയിൽ പ്രവേശിക്കാനാണ് താൽപര്യമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സിദ്ധാർഥ് മനോരമയോടു പറഞ്ഞു.
തട്ടിപ്പിന് ഇരയായവർക്ക് ജോലി നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ അറിയിച്ചു.
അതിനിടെ, നഴ്സ് വീസയെന്ന വ്യാജേന വിസിറ്റ് വീസ നൽകി വഞ്ചിച്ച കേസിൽ കലൂർ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു.
from malayala manorama