ലണ്ടൻ ∙ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് അധിനിവേശത്തിനും അടിമ വേലയ്ക്കും നേതൃത്വം നൽകിയ സെസിൽ റോഡ്സിന്റെ പ്രതിമ ക്യാംപസ് വളപ്പിൽ നിന്ന് നീക്കം ചെയ്യേണ്ടെന്ന് ഓക്സ്ഫഡ് സർവകലാശാല കോളജ് തീരുമാനിച്ചു. വംശീയവിവേചനത്തിന്റെ പ്രതീകമായ പ്രതിമ നീക്കം ചെയ്യണമെന്ന കമ്മിഷൻ ശുപാർശ അവഗണിച്ചാണ് ഓറിയൽ കോളജ് ഭരണസമിതി തീരുമാനം.

ദക്ഷിണാഫ്രിക്കയിലെ സ്വർണ, വജ്ര ഖനികളിൽ കഠിനമായ അടിമവേല ചെയ്യിപ്പിച്ച് വൻ സമ്പാദ്യമുണ്ടാക്കിയ സെസിൽ റോഡ്സ് 1890 മുതൽ 1896 വരെ കേപ് കോളനിയിൽ പ്രധാനമന്ത്രിയായിരുന്നു. പ്രതിമ നീക്കം ചെയ്യണമെന്ന ദീർഘകാല ആവശ്യം കഴിഞ്ഞ ജൂണിൽ ‘ബ്ലാക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭകാലത്തു ശക്തമായതോടെയാണു സ്വതന്ത്ര കമ്മിഷനെ വച്ചത്.

English Summary: Oxford College Says Cecil Rhodes Statue Will Stay

from – malayala manoram

Leave a Reply

Your email address will not be published. Required fields are marked *