കോവിഡിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍നിന്ന് ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുകള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ബസുകളിലെ എഴുന്നൂറോളം ജീവനക്കാരും തിരിച്ചുവരാനാകാത്ത അവസ്ഥയിലാണ്.
30 മുതല്‍ 40 വരെ ദിവസമായി കുടുങ്ങികിടക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ബംഗാള്‍ (297), അസം (149), ജാര്‍ഖണ്ഡ് (17), ബിഹാര്‍, ആന്ധ്ര (ഒന്ന് വീതം) എന്നിങ്ങനെയാണ് ബസുകള്‍ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ബസുകള്‍ വാടകയ്‌ക്കെടുത്ത ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബസുകള്‍ അയച്ചത്.