സ്കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും. കഴിഞ്ഞവര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ. എസ്എസ്‍എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെ.

Leave a Reply

Your email address will not be published. Required fields are marked *