കാലങ്ങളേറെയായി
കുഞ്ഞനിൽ
വ്യകൃതികൾ ഭൂവിൽ
വിളയാടി രസിക്കുന്നു….
രൂപമാറ്റങ്ങൾ
അരങ്ങ് തകർക്കുന്നു
വകഭേദങ്ങൾ
കറുപ്പിൻ നിറമണിയുന്നു
അഴലുകളേറി മനുജർ
ഭ്രാന്തിൻ നിഴലിൽ…
ഒറ്റപ്പെടുന്നു ,മുറിയ്ക്കുള്ളിൽ
അടയ്ക്കപെടുന്നു…..
വായുആവോളം
ശ്വസിച്ചതാംവേളയിൽ
ഓർത്തീല ശ്വസന
വ്യവസ്ഥയിൻ വ്യാധിയെ….
രോഗികളേറുന്നു
മരണമേറുന്നു
ജീവിതങ്ങൾ
ജീവനില്ലായവസ്ഥയായി….
അന്ത്യചുംബനങ്ങൾ
ദൂരെകാഴ്ചയായ്
എരിഞ്ഞടങ്ങുന്നു
ചാരമായ് തീരുന്നു …..
ആകുലമേറി
അസ്വസ്ഥരാകരുതേ
ജീവന്നുടയവനിൽ
സമർപ്പിച്ച് സന്തോഷരാവുക…..
………………….

ബീന സോളമൻ

Leave a Reply

Your email address will not be published. Required fields are marked *