ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍ ഗ്യാസ് സര്‍വീസ് സെന്ററുകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ചൊവ്വയും ശനിയും തുറക്കാം. ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *