താമരശ്ശേരി:
പുതുപ്പാടി : ഗ്രാമപഞ്ചായത്തിലെ ഇരുനൂറോളം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചാണത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു തോമസ്,മെമ്പർമാരായ റംല അസീസ്,.ഷിൻജോ സെബാസ്റ്റ്യൻ, മോളി ആൻ്റോ,താമരശ്ശേരി അസി. ലേബർ ഓഫീസർ കെ. കൃഷ്ണകുമാർ, ടി. ഇ. നിഷ, എം.ഫിറോസ് അലി എന്നിവർ പങ്കെടുത്തു..