ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോള്‍ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു.

പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ധനവുണ്ടാകുന്നത്.

പെട്രോളിന് ‘മികച്ച പിന്തുണയുമായി’ തൊട്ടുപിന്നാലെ ഡീസല്‍ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *