2020-21 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും മോശം വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി വളർച്ച നെഗറ്റീവ് 7.1 ശതമാനമായി കുത്തനെ കുറഞ്ഞു. കോവിഡും, ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയാണ് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ സാമ്പത്തിക വർഷത്തിലെ അവസാന പാദമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി വളർച്ച 1.6 ശതമാനമായി ഉയർന്നു. നിർമ്മാണമേഖലയിലെ പുരോഗതിയാണ് അവസാനപാദത്തിൽ ഗുണകരമായത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസാണ് അന്തിമകണക്ക് പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *