കിനാവള്ളികൾ
പിടിമുറുക്കുമ്പോൾ
ഒരു ദ്വീപിനു ശ്വാസംമുട്ടും
ഒരു കടൽ കരയും
ഒരു കരയെ
കടലമ്മ കൊണ്ടുപോകും,
അനന്ത ശൂന്യതയിലേക്ക്!

അവിടെ
ഒരു പടച്ചോൻ മരിക്കും…
ഒപ്പം ഒരുനാടും
സംസ്കാരവും
പൈതൃകവും
അസ്തിത്വവും
എല്ലാം വെന്തെരിയും…

ദേഹി പടിയിറങ്ങുമ്പോൾ
ഒരു കാടുപോലും
അവശേഷിക്കില്ല
എവിടെത്തിരിഞ്ഞാലും
തിരഞ്ഞാലും കാണുന്നതു
മരുഭൂമി മാത്രം!

ആരുടെയോ
കള്ളച്ചൂതിൽ
പിഴച്ചുപോകുന്ന
കരുക്കളിൽ
തടഞ്ഞുവീഴുന്ന
ചൂരകൾക്കിത്തിരി
വിശ്വാസം ബാക്കിയുണ്ട്
ഒരുതരി ശ്വാസവും…

അതുമതി പിടഞ്ഞുചാവാൻ!

Leave a Reply

Your email address will not be published. Required fields are marked *