ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. യുഎഇ താമസവീസക്കാരായ പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരാണ് പ്രവേശനവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *