2002 ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ദക്ഷിണകൊറിയയുടെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ച യൂ സാങ് ചുൾ അന്തരിച്ചു. 49 വയസായിരുന്നു. പാൻക്രിയാറ്റിക്ക് കാൻസറിനെത്തുടർന്നാണ് ചുളിന്റെ അന്ത്യം.

1994-ൽ കളിക്കളത്തിൽ അരങ്ങേറിയ ചുൾ ദക്ഷിണകൊറിയ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിലൊരളാണ്. എന്നാൽ അറ്റാക്കിലും ഡിഫൻസിലുമായി വിവിധ പൊസിഷനുകളിൽ ചുൾ തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. 2002-ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകപ്പിൽ ആതിഥേയർക്കായി ഏഴ് മത്സരങ്ങളിലും ചുൾ കളിച്ചു. ആ ലോകകപ്പിൽ പോളണ്ടിനെതിരെ ഒരു ​ഗോളും ചുൾ നേടി. ലോകകപ്പിലെ ഓൾ സ്റ്റാർ ഇലനവിലും ചുൾ ഇടം പിടിച്ചു.

ദേശീയ ടീമിനായി 124 തവണ ബൂട്ടുകെട്ടിയ താരമാണ് ചുൾ. 18 തവണ ​ഗോളും നേടിയിട്ടുണ്ട്. കരിയറിലുടനീളം ദക്ഷിണകൊറിയ, ജപ്പാൻ എന്നിവിടങ്ങളിലാണ് ചുൾ ക്ലബ് ഫുട്ബോൾ കളിച്ചത്. 2005-ൽ കളിക്കളത്തോട് വിടപറഞ്ഞ ചുൾ, പിന്നീട് പരിശീലകരം​ഗത്തേക്ക് ചുവടുമാറി. 2019-ൽ ഇഞ്ചിയോൺ യുണൈറ്റഡിന്റെ പരിശീലകനായിരിക്കവെയാണ് ചുൾ അർബുദബാധിതനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *