ലോക്ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍. തുറക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.
നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നു കൂടുതൽ ഇളവുകൾ നല്‍കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ, പുസ്തകക്കടകൾ തുടങ്ങിയവ ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കും.
മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ ഇന്നു തുറക്കാം. രാവിലെ 7 മണി മുതൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം.
തുറക്കുന്ന സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് ഉണ്ടാകുക. കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കും. നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസുകളും ഉണ്ടാകില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ലെങ്കിലും ഹോംഡെലിവറിക്ക് അനുമതിനല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.