നിവർത്താമൊന്നിച്ചു
വളഞ്ഞ വാലുകൾ,
കുഴലെടുക്കുക
ശുനകരെങ്ങു പോയ്?

പിടിച്ചിടാം പണം
വരും കുഴലുകൾ,
സ്തുതിച്ചിടാം ഓട-
ക്കുഴലൂതുന്നോരെ!

കറുത്ത കൃഷ്ണനും
രമണനും പണ്ട്
കുഴലൂതി കാലി –
ക്കുലത്തെ മേച്ചുപോൽ !

അവരിരുവരും
കുഴലിലൂതുമ്പോൾ
വരുന്നു സംഗീതം,
വരുന്നില്ല പണം;

കറുത്ത ഗോപാലൻ
വെളുത്ത ദൈവമായ്,
രമണൻ മയ്യത്തായ്
കറുത്ത ഓർമ്മയായ് !!

Leave a Reply

Your email address will not be published. Required fields are marked *