തിരുവനന്തപുരം: പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ചൊവ്വ ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴച്ച് 10 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേർട്ട്. ജൂൺ 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലും 16 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

നാളെ മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *