രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,471 കോവിഡ് കേസുകളും 2,726 കോവിഡ് മരണവും. രോഗമുക്തി നിരക്ക് ഉയർന്ന് 95.64 ശതമാനമായി. ഒമ്പത് ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി എഴുപത്തി എട്ടു പേരാണ് ചികില്‍സയിലുള്ളത്. 66 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകൾ 10 ലക്ഷത്തിന് താഴെ എത്തിയത്. 3.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതിനിടെ കോവിഡ് വാക്സീനായ നോവവാക്സ് 90% ഫലപ്രദമാണെന്ന് അമേരിക്കൻ ബയോടെക്നോളജി വ്യക്തമാക്കി. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നോവവാക്സിന്റെ ഇന്ത്യയിലെ നിർമ്മാണ പങ്കാളി. സെപ്റ്റംബര്‍ – ഡിസംബർ മാസങ്ങൾക്കിടെ രാജ്യത്ത് വാക്സീൻ കൂടിയ തോതിൽ ലഭ്യമാകുമെന്നാണ് വിവരം. അതേസമയം ഡൽഹി എയിംസിൽ കോവാക്സിൻ ട്രയലിനായുള്ള കുട്ടികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *