കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്.

messi-24

ഓര്‍ത്തുവയ്ക്കാന്‍ ഈയൊരു മനോഹര ഗോള്‍ മാത്രം. അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ ഏറ്റവുമധികം ഗോള്‍നേടുന്ന താരമായി. ഏഴാം ഫ്രീകിക്ക് ഗോളിലൂടെ പിന്നിലാക്കിയത് റിക്വല്‍മിയെ. ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ വിദാല്‍ ചിലെയ്ക്കായി പെനല്‍റ്റി നേടിയെടുത്തു. വിദാലിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ മാര്‍ട്ടീനസ് തടുത്തെങ്കിലെും ക്രോസ് ബാറില്‍ തട്ടിയെത്തിയ പന്ത് വാര്‍ഗാസ് വലയിലാക്കി.

വിജയഗോളിനായി പൊരുതിയ അര്‍ജന്റീന ഡി മരിയയെും അഗ്വേറോയെയും പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല. ശനിയാഴ്ച യുറഗ്വയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.

Leave a Reply

Your email address will not be published. Required fields are marked *