കാണാൻ കൊതിച്ചപ്പോഴൊക്കെയും
സഫലമാകാത്ത മറുകരകൾ ജനിച്ചു നിന്നു

ഇടമില്ലാതലഞ്ഞ
പ്രണയക്കാട്ടിൽ
ഇലകൾ പൊഴിഞ്ഞ്
മൗനം നഗ്നത സാധ്യമാക്കി.

കണ്ണീരും നൊമ്പരവും
ഒടുക്കം നൽകി അവൾ
സിന്ദൂരരേഖ വഴി നടന്നു.

മഴയും മഞ്ഞും വെയിലും
ഏകാന്ത സന്ധ്യകളും
പൂവിട്ട നോവുകളും മുന്നിൽ നിന്നിടുന്നു

കാറ്റിനൊപ്പം മഴക്കാറിന്റെ
നൃത്തം അരങ്ങേറുന്നു
ഒരു നാൾ നീ തെന്നി പറന്ന
അതേ ദിശയിലേക്ക്
വിലാസം തെറ്റിയ മേഘങ്ങൾ
വീണ്ടും ദൂരക്ക് ഒഴുകിടുന്നു

സ്വപ്നങ്ങളിൽ ലയിച്ചങ്ങനെ ഞാൻ
പ്രണയം പോലെ സ്വപ്നവുമൊരുനാൾ
വംശനാശത്തിലകപ്പെടാതിരിക്കട്ടെ..

………….
ജിജോ രാജകുമാരി

Leave a Reply

Your email address will not be published. Required fields are marked *