കുവൈത്ത് പ്രവേശനവിലക്ക് നീക്കുന്നു. വാക്സീൻ സ്വീകരിച്ച കുവൈത്ത് താമസ വീസയുള്ളവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തില്‍ പ്രവേശനാനുമതി. ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കോറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം. അവധിക്ക് നാട്ടിൽ എത്തി തിരിച്ചുപോകാൻ കഴിയാത്ത ആയിരങ്ങൾക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *