സ്വയമുരുകി തീരുമൊരു

മെഴുകു തിരി നാളമെങ്കിലും

ചുറ്റിലും പ്രഭ പരത്തുമീ കയ്തിരിനാളം..

എല്ലാം മറന്നും മെല്ലാംമറച്ചും ഉരു കി യൊളിക്കുന്നുയോരോ മനുഷ്യജന്മവും

കാലo കെടുത്താത്ത തീജ്വാലയും പേറിയണോരോ ജന്മത്തിനന്ത്യവും .

ശരവേഗത്തിൽ പായുന്നു പിറക്കിലേക്കാ മാനസം.. നന വാർന്നോരോർമകളെ പുൽകിടാൻ..

തിരികെയെത്തുമാമത് ക്ഷണമാത്രയിൽ ആകുലപ്പെടുന്നോരാ.. ഭാവിയെ പുണരാൻ

ചെഞ്ചായം വാരി പൂശിയോരർക്കൻ പടിഞ്ഞാറ സ്തമിച്ചിടുമ്പോൾ..

കൂകി തളർന്ന കുഞ്ഞിളം പൂങ്കുയിൽ മോന്തിക്കു കൂടണഞ്ഞിടുമ്പോഴും

മന്ദ മാരുതൻ വന്നു തഴുകി തലോടിലും.. ആറു കില്ലയെൻ..വ്യാധി യിൽ കോർത്തരശ്രു ബിന്ദുക്കളൊന്നും…

എന്നെ ഞാനാക്കിടുമെൻ

നിഴലുപോലും കയ് വിടുന്നുവെന്നു തോന്നിയൊരു മാത്രയിൽ…

ഇറ്റിറ്റു വീണയാ കണ്ണുനീർതുള്ളികൾ.. വെറുതെയെങ്കിലുമെൻ ചേല നനച്ചുവോ..

പകലോൻ പരത്തുമീ പകൽ വെളിച്ചത്തിലും..പരതുന്നു

പകപ്പോടെപല നഷ്ട്ട സ്വർഗങ്ങളും..

മാറ്റമില്ലൊരിക്കലുമോന്നിനുമിന്നുമെന്നും

നിഷ്കളങ്ക ബാല്യ ത്തിലും..പിന്നെയാ കൗമാര

യവ്വനത്തിലും.. ഇനിയില്ല നാളാകളെ റേയും

പിന്നിട്ട ദിനങ്ങൾക്ക് പകരമാവാൻ…

പ്രതീക്ഷകലൊന്നാക സ്തമിച്ചിടുമ്പോഴും ഒരു നറു തിരി വെട്ടമായ്

പായുന്നു എൻ മണിമുത്തിൻ കുഞ്ഞു ബാല്യം…..

By

സെഫി സാലി

Leave a Reply

Your email address will not be published. Required fields are marked *