കൈ പിടിച്ചങ്ങനെ
നടക്കണുണ്ടെ
പല്ലില്ലാത്തോരീ മുത്തശ്ശൻ
കാതോരം വാതോരാതെ
മൊഴിയണുണ്ടേ
എന്നെ നടത്തിയ വഴികളാണെ
ഓർമ്മകളെല്ലാം കളഞ്ഞു
പോയെ
ഇന്നെന്റെ കൈകളിൽ
തൂങ്ങി നടപ്പാണേ
പല്ലില്ലാ മോണ കാട്ടി
ചിരിക്കുന്നൊരി ഉണ്ണിയെ
കൊണ്ടു മടുത്തു പോയെ
മാമ്പൂവ് കണ്ടും മാമ്പഴമുണ്ടും ചിരിച്ചൊരുണ്ണി
യാം മുത്തശ്ശനങ്ങു
നടക്കുന്നുണ്ടേ.
ബാല്യം മറക്കാത്തോരുണ്ണിയായി
സ്നേഹത്തോടുണ്ണിയെ
ചേർത്തു പിടിച്ചു ഞാനും നടപ്പങ്ങു തുടങ്ങിയല്ലോ
അമ്പലം കാണാൻ ആൽത്തറ കാണാൻ
അമ്പോറ്റിയെ കണ്ടു
കൈ തൊഴുവാൻ.
കൊമ്പനാം കരിവീരനെ
കാണുവാൻ ഇമ്പത്തോടങ്ങനെ
നിപ്പാണേ

Leave a Reply

Your email address will not be published. Required fields are marked *