ദുബായ് : ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇതിനായി യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ചവർക്ക് അനുമതി ലഭിക്കും.

കേരളത്തിൽ ആസ്ട്രസേനക വാക്‌സിൻ സ്വീകരിച്ചവർക്കാകും യാത്രക്ക് അനുമതി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.

ഇതുകൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *