മനുഷ്യൻറെ യുക്തികൾക്കുമപ്പുറത്ത് ജന്മജന്മാന്തരങ്ങളുടെ ഒരു വലിയ രഹസ്യം മറഞ്ഞിരിപ്പുണ്ട്.ഏതൊരു മനുഷ്യനും അതറിയുവാൻ ആകാംക്ഷ കാണും.മുൻ ജന്മങ്ങളിലെ പാപങ്ങൾക്ക്
പരിഹാരം ചെയ്തു ആത്മാവിനു മുക്തി നേടുന്നതോടെ ഈ ജന്മത്തിലെ കഷ്ടങ്ങൾക്ക്
പരിഹാരമാകുമെന്നൊരു വിശ്വാസവും,ആകാംക്ഷയുമാണ് വിശ്വാസികളെ നാഡിജ്യോതിഷത്തിലേക്ക് ആകർഷിക്കുന്നത്.
ഐതിഹ്യപ്രകാരം ശ്രീപരമേശ്വരൻ ഒരിക്കൽപാർവ്വതി ദേവിയോട് ഭൂമിയിൽ ജനിക്കുവാൻ പോകുന്ന ആളുകളെ ക്കുറിച്ച് പറയുകയുണ്ടായി.കലിയുഗത്തിലെ മഹാവിഷ്ണുവിൻറെ കൽക്കി അവതാരവുമായി
ബന്ധപ്പെട്ടിട്ടായിരുന്നുവത്രെ ആ സംഭാഷണം.
പിന്നീട് മഹാദേവൻറെ ആജ്ഞപ്രകാരം ത്രികാലജ്ഞാനികളായഅഗസ്ത്യൻ,വിശ്വാമിത്രൻ,വസിഷ്ഠൻ തുടങ്ങിയമഹർഷിമാർ ജനിക്കുവാൻ പോകുന്ന സർവ്വ മനുഷ്യരുടെയും ഭൂത.ഭാവി വർത്തമാനങ്ങൾ താളിയോലകളിൽ സംസ്കൃതത്തിലേക്കു പകർത്തി.കലിയുഗത്തിൽ നിന്നും സത്യലോകത്തിലേക്കു നീങ്ങുന്ന കാലഘട്ടം
താളിയോലകളിൽകുറിക്കപ്പെട്ടിട്ടുണ്ടത്രേ.തഞ്ചാവൂർ രാജാവ് ശരഭോജിരണ്ടാമൻ പണ്ഡിതരുടെ സഹായത്തോടെ നാഡിതാളിയോലകൾ അഥവാ നാഡി ജ്യോതിഷം എന്ന പേരിൽ സംസ്കൃതത്തിൽ നിന്ന് ആദി തമിഴ്ഭാഷയിലേക്ക് തർജ്ജമ ചെയ്തു.തമിഴ് വട്ടെഴുത്തിലാണ് ഇതുമായി ബന്ധപ്പെട്ടഗ്രന്ഥങ്ങൾരചിക്കപ്പെട്ടിട്ടുള്ളത്.സമയമാകുമ്പോൾ ലഭിക്കുന്നത്,സ്വയം തേടി വന്ന് വായിക്കുന്നത് എന്നൊക്കെയാണ്
നാഡി എന്ന പദത്തിൻറെ തമിഴ് വ്യാഖ്യാനം,
ഇന്ത്യയിൽ മാത്രം 64 തരം ഉണ്ടെന്നാണ് പ്രശസ്ത ജ്യോതിഷൻ ബി.വി രാമൻ രേഖപ്പെടുത്തുന്നത്. ഗുരു നാഡി,അഗസ്ത്യനാഡി,ശിവനാഡി,സരസ്വതിനാഡി ,മാർക്കണ്ഡേയ നാഡി,ബുധ നാഡി
ഭൃഗു നാഡി ,അത്രി നാഡി,വസിഷ്ഠനാഡി …എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നു.തമിഴ്
തമിഴ് നാട് തഞ്ചാവൂരിനടുത്ത് വൈത്തീശ്വരൻ
കോവിൽ പരിസരമാണ് നാഡി ജ്യോതിഷന്മാരുടെ
പ്രധാന കേന്ദ്രം.തമിഴ് നാട്ടിൽ പല സ്ഥലങ്ങളിലും,കേരളം,കർണ്ണാടക ,ഉത്തരേന്ത്യഎന്നിവിടങ്ങളിലും നാഡി ജ്യോതിഷാലയങ്ങൾ കാണാം.
നാഡിതാളിയോലകൾ ബ്രിട്ടീഷ്കാർ കൈവശപ്പെടുത്തിയെങ്കിലും അവർ അത് ചില കു:ടുംബങ്ങൾക്ക് വിറ്റു.ഇതാണ് ഇന്ന് ലഭ്യമായിട്ടുള്ളവ.താളിയോലകൾ മനുഷ്യരുടെ
കൈവിരലടയാളത്തിൻറെ അടിസ്ഥാനത്തിൽ 108
ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
സ്ത്രീകളുടെ ഇടതും,പുരുഷൻറെ വലതും കയ്യിലെ വിരലടയാളം അടിസ്ഥാനമാക്കി താളിയോലക്കെട്ടുകൾ പരിശോധിച്ച് ജനന തീയ്യതി,പേര്,നക്ഷത്രം ,ഗ്രഹനില ,മാതാപിതാക്കളുടെയുടെയും,സഹോദരങ്ങളുടെയും വയസ്സ് മുതലായവ നൽകുമ്പോൾ താനാരാണെന്നും,പൂർവ്വ
ജന്മചെയ്തികളിലെനന്മതിന്മകളെക്കുറിച്ചറിയുവാനും സാധിക്കും എന്നതാണ് നാഡിജ്യോതിഷത്തിൻറെ പ്രധാന ആകർഷണം.
ഹിന്ദുക്കളെ ജാതി അടിസ്ഥാനത്തിലും
ഇതിൽ തന്നെ നമ്പൂതിരിമാരെ മുൻകുലം അഥവാ
കുലം നൻട്രായ് എന്നും തുടർന്നുള്ളവരെ പിൻ കുലം എന്നും,കൃസ്ത്യാനികളെ യേശുവർഗ്ഗമെന്നും
മുസ്ലീങ്ങളെ നബി വർഗ്ഗമെന്നും കൃത്യമായി നാ
താളിയോലകളിൽ എഴുതി വച്ചിട്ടുണ്ടാകും.
ഈശ്വരാജ്ഞയാൽ രചയിതമായ മൂല സംസ്കൃത താളിയോലകളെ വിവർത്തനം ചെയ്തപ്പോൾ ദോഷപരിഹാരമെന്ന നിലയിൽ
ഒരു പാട് പണച്ചെലവ് വരുന്ന പൂജകളും,പരിഹാരക്രിയകളും എഴുതി ചേർത്തത്
നാഡി ജ്യോതിഷത്തിൻറെ പവിത്രതക്കു തന്നെ കളങ്കമേൽക്കുവാൻ കാരണമായി.
വിവാഹ ശേഷം ഏറെ നാളുകളായിട്ടും കുഞ്ഞുങ്ങൾ പിറക്കാത്തതിനെ തുടർന്നാണ്
ഒരു കുടുംബസുഹൃത്ത് നാഡിജ്യോത്സ്യം പരീക്ഷിക്കുവാൻ തുനിഞ്ഞത്.മുജ്ജന്മത്തിൽ
സുഹൃത്ത് ഒരു ഡോക്ടറായിരുന്നുവെന്നും ,
ഒട്ടേറെ അബോർഷനുകൾ അക്കാലത്ത്
ഇദ്ദേഹം ചെയ്തിരുന്നുവെന്നും താളിയോലകൾ
പറഞ്ഞു. ഗർഭത്തിൽ വച്ച് തന്നെ കൊല്ലപ്പെട്ട
കുഞ്ഞുങ്ങളുടെ ശാപമാണത്രേ ഈ ജന്മത്തിൽ
അദ്ദേഹത്തിനും,ഭാര്യക്കും അനുഭവിക്കേണ്ടി വന്ന അനപത്യതാ ദുഃഖംത്തിനു കാരണം.
നാഡിജ്യോതിഷത്തെ അടിസ്ഥാനമാക്കിയ ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന മലയാള ചലച്ചിത്രം
മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും,ചിരിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പൂർണ്ണമായും
നാഡിജ്യോതിഷത്തെ അനാവരണം ചെയ്യുവാൻ
കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.ജീവിതത്തിൻറെ
പല സന്ദർഭങ്ങളിലും വഴിയറിയാതെ ഉഴറുമ്പോൾ
മനുഷ്യന് ആശ്രയിക്കുവാനുള്ള ഒരത്താണിയായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന നാഡി ജ്യോതിഷവും .