ഒമഹ (യുഎസ്) ∙ ജീവകാരുണ്യ പ്രസ്ഥാനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ട്രസ്റ്റി സ്ഥാനത്തു നിന്ന് ശതകോടീശ്വരൻ വാറൻ ബഫറ്റ് (90) രാജിവച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, വർഷങ്ങളായി ഇതിൽ സജീവമല്ലായിരുന്നു എന്നു വ്യക്തമാക്കിയാണ് രാജി പ്രഖ്യാപിച്ചത്. തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്‌ഷൈർ ഹാത്‌വേയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുന്നതായി 15 വർഷം മുൻപ് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം സ്വത്തിന്റെ പകുതിയോളം ഇതുവരെ ഈ മേഖലയിൽ ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *