ന്യൂയോർക്ക്∙ ഫ്ലാഗ്ഷിപ് കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന്റെ പുതിയ പതിപ്പ് ‘വിൻഡോസ് 11 ’പുറത്തിറക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2015 ൽ വിൻഡോസ് 10 പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണു പുതിയ പതിപ്പ്. ഇന്നലെ മൈക്രോസോഫ്റ്റ് നടത്തിയ ഓൺലൈൻ കോൺഫറൻസിലാണു പ്രഖ്യാപനവും വിശദാംശങ്ങളും വെളിപ്പെടുത്തിയത്. ഈ വർഷം അവസാനത്തോടെ പുതിയ പതിപ്പ് ഉപയോക്താക്കളിലെത്തുമെന്നാണു പ്രതീക്ഷ.
പുതിയ മാറ്റങ്ങൾ
∙ പുതിയ വിൻഡോസ് ആപ് സ്റ്റോർ, ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം.
∙ സ്ക്രീനിന്റെ താഴെ ടാസ്ക് ബാറിന്റെ മധ്യഭാഗത്തായി സ്റ്റാർട്ട് ബട്ടൺ
∙ ഗെയിമുകൾക്കും മറ്റും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ അനുഭൂതിയേകാൻ ഓട്ടോ എച്ച്ഡിആർ.
∙ നവീകരിച്ച വോയ്സ് ടൈപ്പിങ്, വോയ്സ് കമാൻഡ് സൗകര്യങ്ങൾ.
English Summary: Windows 11 is all set to launch