പെൺധനം (ലബോള)
ബോട്സ്വാനയിൽ പശുവിനെയാണ് പെൺധനം (സ്ത്രീധനം )കൊടുക്കുന്നത്.
50 പശു ഉള്ളവൻ സമ്പന്നൻ
സാക്ഷരകേരളത്തിൽ
പഠിച്ചു പഠിച്ചു നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല.
സ്ത്രീധനം നിർത്തിയാലുംഇനിയും വിസ്മയമാർ കേരളത്തിൽ
ഉണ്ടാകും.
സ്ത്രീധനമെന്നപേരിൽ വേണ്ടാ
” ട്ടോ” വട്ടച്ചിലവിനു 10 ലക്ഷം.ഇങ്ങനെ ചോദിക്കും. സ്ത്രീധനം ചോദിക്കാൻ പറ്റില്ല.
എന്താണ് ദാമ്പത്യം..
യുദ്ധത്തിൽ ഒരു സൈന്യം പ്രബാലമായ മറ്റൊരു സൈന്യത്തിനു കീഴടങ്ങുന്നപോലെയാണോ? ഇന്നത്തെ വിവാഹജീവിതം.
കെട്ടുന്ന ചെറുക്കനെ ഭയപ്പെടുത്തിയും ജയിലിലിട്ടും
നിയമം നടപ്പിലാക്കിയാൽ ഉണ്ടാകുന്നതാണോ ദാമ്പത്യ ജീവിതം.?
എങ്ങനെയെങ്കിലും ജീവിച്ചു തീർക്കാനുള്ളതാണോദാമ്പത്യം.
ഒന്നാമത് ഈ കാലഘട്ടത്തിൽ ലൈംഗീകദാരിദ്ര്യമില്ല.
അങ്ങനെയൊരു ദാരിദ്ര്യമുണ്ടായാലേ കെട്ടുന്ന പെണ്ണിനോട
ആസക്തികൂടി പ്രണയമാകും..
പണ്ടൊക്കെ കല്യാണം കഴിഞ്ഞു
ഒരുവർഷം പരിചയപ്പെടൽ
അതൊരു ഒന്നൊന്നര ഹിണി മൂൺ.
അതിനിടയിൽ ചെറുക്കനും പെണ്ണിനും കണ്ണു കാണില്ല
അമ്മായിഅമ്മയും നാത്തൂന്മാരും സ്ത്രീധനത്തിന്റെ പേരുപറഞ്ഞു തല്ലിപിരിക്കാൻ നോക്കിയാൽ അതൊന്നും നടക്കില്ല.
അവന്റെ പൂതി തീർന്നിട്ടു വേണ്ടേ?
എലി പുന്നെല്ലു കാണുന്ന പോലെ!
മധു വിധു ലഹരിയിൽ നിൽക്കു മ്പോൾ അമ്മായി അമ്മയുടെ സ്ത്രീവേഷംഎവിടെ ചിലവാകാൻ.
അന്നൊക്കെ “അച്ചിക്കോന്തൻ,” എന്നുപറഞ്ഞുഅമ്മായിഅമ്മ കുശുമ്പ്കുത്തും.
ഇപ്പോൾ സോഷ്യൽമീഡിയയുടെ അഴിഞ്ഞാട്ടത്തിൽ എല്ലാംകണ്ടുംകേട്ടും പരിചയിച്ചു തഴക്കംവന്നു മടുത്ത തലമുറ.
കുറച്ചു പണംവേണം കഞ്ചാവടിച്ചു കറങ്ങിനടക്കാൻ. അതിനുള്ള കല്യാണം
“ചിത്തവുംദേഹവുംജീവനും
ഏറെ നന്നായ്കാത്തിടാൻ
പഠിക്കണം കുട്ടികൾ
ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിക്കുന്ന കുടുംബം
എന്ന സമൂഹവ്യവസ്ഥക്കുള്ളിൽ നിരവധി സ്ത്രീകൾ നിരന്തരം അക്രമങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
6ലക്ഷം ഇന്ത്യൻ രൂപ ശമ്പളം ഉള്ള നേഴ്സ് തൂങ്ങിയതുംകണ്ടു.
ഭർത്താവ്, ഭർതൃബന്ധുക്കൾ എന്നിവരിൽ നിന്ന് സ്ത്രീധനത്തെച്ചൊല്ലിയും മറ്റു കാരണങ്ങളാലും ശാരീരികമായും മാനസികമായും പീഡനങ്ങളേൽക്കേണ്ടി വരുന്ന
സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി നിർമിച്ചിരിക്കുന്ന രണ്ടു നിയമങ്ങളാണ്.
സ്ത്രീധനനിരോധനനിയമവും ഗാർഹികപീഡനനിരോധനനിയമവു
ഓരോ മരണം സംഭവിക്കുമ്പോഴും നമ്മൾ നാടിളക്കി കാടിളക്കി കവിതയും എഴുത്തുകളിലൂടെ പ്രതികരിക്കുന്നു. കുറച്ചു കഴിയുമ്പോൾ അതു മറക്കും.
ആരുവിചാരിച്ചാലും ഈ പീഡനം നിർത്താൻപറ്റില്ലയെന്നാണ് എന്റെ കണക്കു കൂട്ടൽ..
നാടിന്റെ ന്യായം മാഞ്ഞു പോയി.
ജീവനും അഭിമാനവും കാക്കാനുള്ള ധീരത വേണം, ഗാർഹിക പീഡനം സഹിക്കേണ്ട കാര്യം പെൺകുട്ടികൾക്കില്ല.
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുബോൾ ആ വ്യക്തി നല്ല ആളത്വത്തിനുടമ യാണോയെന്നു നോക്കണം. കുടുംബ ജീവിതത്തിന്റെ ഭദ്രതയാകട്ടെ വിവാഹജീവിതം.
വിസ്മയയുടെ കാര്യത്തിൽ പോലും സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയ ആ പെണ്കുട്ടി അവളുടെ ഭർത്താവിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അയാളെ വിശ്വസിച്ച് തിരികെ പോയത്.
ദൈവത്തെഭയവും മനുഷ്യനെശങ്കയും
ഉള്ള തലമുറ വരട്ടെ.
ലീലാമ്മ തോമസ്.ബോട്സ്വാന.