ഗർഭിണികൾക്കും കോവിഡ് വാക്‌സീൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു. ഗർഭിണികൾക്ക് വാക്‌സീൻ ഉപയോഗപ്രദമാണ്. കുട്ടികൾക്ക് വാക്‌സീൻ നൽകുന്ന വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. കുട്ടികളിൽ വിപുലമായി വാക്‌സിനേഷൻ നടത്താനുള്ള സാഹചര്യത്തിലല്ല രാജ്യം ഇപ്പോഴുള്ളതെന്നും ബൽറാം ഭാർഗവ പറഞ്ഞു.