ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് നൂറുരൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 99രൂപ മൂന്ന് പൈസയിലെത്തി. ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ഈ മാസം ഇതുവരെ 17തവണയാണ് വിലകൂട്ടിയത്. ഇന്ധന വില വർധന വർധിക്കുമ്പോൾ അതിനു വേണ്ട പരിഹാരം പോലും കാണാൻ കേരള സർക്കാർ ശ്രമിക്കുന്നില്ല.