സാൻ ഹുവാൻ ∙ പോർട്ടറീക്കോ സ്വദേശി എമീലിയോ ഫ്ലോറസ് മാർക്വിസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടി. 112 വർഷവും 326 ദിവസവുമാണ് എമീലിയോയുടെ പ്രായം. പോർട്ടറീക്കോയിലെ കാരലീനയിൽ 1908 ൽ ജനിച്ച എമീലിയോ പ്രദേശവാസികൾക്ക് പ്രിയപ്പെട്ട ഡോൺ മിലോയാണ്.

ദൈവവിശ്വാസം, എല്ലാവരോടുമുള്ള സ്നേഹം എന്നിവയാണ് ദീർഘായുസ്സിന്റെ രഹസ്യമെന്ന് എമീലിയോ പറയുന്നു. 11 സഹോദരങ്ങളിൽ രണ്ടാമനായി ജനിച്ച എമീലിയോ വെറും 3 വർഷം മാത്രമാണു സ്കൂളിൽ പോയിട്ടുള്ളത്. പിന്നീട് കുടുംബത്തിന്റെ കരിമ്പിൻ തോട്ടത്തിലെ പണിക്കാരനായി.

111 വർഷവും 219 ദിവസവും പ്രായമുണ്ടായിരുന്ന റുമേനിയക്കാരൻ ഡുമിത്രു കോമനെസ്കുവായിരുന്നു ഗിന്നസ് റെക്കോർഡ് പ്രകാരം നിലവിലെ ഏറ്റവും പ്രായമുള്ള പുരുഷൻ. ഇദ്ദേഹം കഴിഞ്ഞ വർഷം ജൂണിൽ അന്തരിച്ചു. ജപ്പാൻകാരിയായ കനെ തനാകയാണ് നിലവിൽ ഏറ്റവും വയസ്സുള്ള വ്യക്തി. 117 വർഷവും 139 ദിവസവുമാണ് ഇവരുടെ പ്രായം. 122 വർഷവും 164 ദിവസവും പ്രായമുണ്ടായിരുന്ന ഫ്രഞ്ചുകാരി ജീൻ കാൽമെന്റാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി. ഇവർ 1997 ൽ അന്തരിച്ചു. യുഎസ് അധീനതയിലുള്ള കരീബിയൻ ദ്വീപാണ് പോർട്ടറീക്കോ.

English Summary: Emilio Flores Marquez is world’s oldest living man

Leave a Reply

Your email address will not be published. Required fields are marked *