വഴികൾ അവസാനിക്കുന്നിടത്തെ വീടും ചില സ്കൂളോർമ്മകളും
യാദൃശ്ചികമാണോ എന്നറിയില്ല, എന്തായാലും ഒരു കുന്നിന്റെ നെറുകയിലുള്ള പെൺകുട്ടികളുടെ സ്കൂളിന്റെ ഒരുവശത്തെ ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് വഴികൾ അവസാനിക്കുന്ന സ്ഥലമായിരുന്നു. വഴി ഒരു മതിലിൽ ചെന്നിടിച്ചു നിൽക്കും. അരികിലുള്ള വീട്ടുകാർ തന്നെ പണിത മതിലായിരുന്നു അതും. ഇംഗ്ലണ്ടിൽ നിന്നു വന്ന ഒരു മദാമ്മയുടെ വീടായിരുന്നു അത്. സ്കൂൾദിനങ്ങളുടെ ആവർത്തനവിരസതകൾക്കിടയിലൽ മദാമ്മയും നാട്ടുകാരനായ ഭർത്താവും പെൺകുട്ടികൾക്ക് ഒരു നേരംപോക്കായിരുന്നു. പെൺകൂട്ടി
ജൂൺമാസമാകുമ്പോൾ വേണ്ട എന്നു വച്ചാലും സ്കൂളോർമ്മകൾ മനസ്സിലേക്കൊടി എത്തും. സ്കൂൾകാലം കഴിഞ്ഞിട്ടു കാലമെത്രയായി എന്നു മനസ്സിലാക്കാൻ പാടുപെട്ട് ഭൂതത്തിലും വാർത്തമാനത്തിലുമായി കാലം വെറുതെ കറങ്ങും. ചില നിമിഷങ്ങളിൽ സ്കൂളിൽ തന്നെയാണോ എന്നും ഓർക്കും. നല്ല ഓർമ്മകളിലും ചിരിയോർമ്മകളിലും മനസ്സിനെ കൊണ്ട് നിർത്താൻ വെറുതെ ശ്രമിക്കും.
സ്കൂളിലെ തമാശകളെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ പത്രപ്രവർത്തകനായ സുഹൃത്ത് ഒരിക്കൽ പറഞ്ഞു “സ്കൂൾകാലം തന്നെ ഒരു വലിയ തമാശയായിരുന്നു എന്നു മനസിലായത് പ്രീഡിഗ്രിക്ക് ചെന്നയുടനെതന്നെ അവൾ മറ്റൊരുത്തനെ പ്രണയിച്ച് തുടങ്ങിയപ്പോഴാണ്”
സ്കൂൾ തമാശകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ, പരിചയപ്പെടലിൽ നിന്നു തന്നെ തുടങ്ങേണ്ടി വരും. ഒരു ഹൈസ്കൂൾ ക്ലാസ്. സോഷ്യൽ സ്റ്റഡീസ് ടീച്ചർ കുട്ടികളെ പരിചയപ്പെടുകയാണ്. ഓരോരുത്തരും പേരും സ്ഥലവും പറയുന്നു. ഇടയ്ക്കൊരു കുട്ടി ദേവലോകം എന്ന സ്ഥലപ്പേര് പറഞ്ഞു. ടീച്ചറും കുട്ടികളും ചെറുതായി ചിരിച്ചു. അടുത്തയാള് പേര് പറഞ്ഞിട്ട് ചെറുതായി ഒന്നു പരുങ്ങി,
“എന്താടോ താൻ എവിടുന്നാ വരുന്നേ?” ടീച്ചർ ചോദിച്ചു.
“കല്ലറേന്ന്”
“ഓ, താൻ മരിച്ചതായിരുന്നോ?” ചിരിക്കാൻ ഇതിലപ്പുറം എന്തു വേണം? കോട്ടയംകാർക്ക് മാത്രം അവകാശപ്പെട്ട ചിരി.
പിന്നെ പരീക്ഷച്ചിരികൾ. ഓർമ്മയുള്ളത് ഒരെണ്ണമാണ്. എട്ടാം ക്ലാസ്സിലെ ഭൂമിശാസ്ത്രത്തിൽ ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കുന്നതെങ്ങനെ എന്നൊരു പാഠഭാഗമുണ്ടായിരുന്നു. ഭൂമിക്കു ചുറ്റും ഒരു ചരട് പിടിച്ച ഒരു പടവുമുണ്ടായിരുന്നു. ഇറാത്തോസ്
പിന്നെ പകർത്തെഴുത്ത് എന്നൊരു പരിപാടി ഉണ്ട്. ദിവസവും ഒരു പേജെഴുതണം. ഒരു വശത്തേ എഴുതൂ. ബുക്ക് തുറന്ന് ഒന്നിന് മുകളിൽ ഒന്നായി മേശപ്പുറത്ത് വെയ്ക്കും. അതുകൊണ്ട് കുട്ടികൾ സമയം കിട്ടുമ്പോൾ തീയതി ഇടാതെ പകർത്ത് എഴുതി വയ്ക്കും. ഓരോ ദിവസത്തെ ഡേറ്റുമിട്ട് മേശപ്പുറത്ത് കൊണ്ട് വെക്കും. ടീച്ചർ മറിച്ചൊന്നും നോക്കില്ല. ചിലപ്പോൾ തീയതി നോക്കും. കുട്ടികളാണെങ്കിൽ ധൃതിയിൽ എന്തെങ്കിലുമൊക്കെ ഡേയ്റ്റ് ഇട്ടു വെക്കും. അതൊരു ജൂൺമാസമായിരുന്നു. പതിവില്ലാതെ ടീച്ചർ ഡേയ്റ്റ് നോക്കിത്തുടങ്ങി. ഒരു കുട്ടിയുടെ തീയതി 11.11.86. കുട്ടിയെ എഴുന്നേൽപ്പിച്ചു നിർത്തിയിട്ട് ഒറ്റചോദ്യം. “തനിക്കിത് പതിനൊന്നാം മാസമാണോ? ആനക്ക് പോലുമില്ലല്ലോ.” ആനയുടെ ഡീറ്റെയിൽസ് ഒന്നും അറിയാത്തത് കൊണ്ട് കുട്ടികൾ പൊട്ടിച്ചിരിച്ചു.
യുവജനോത്സവ വേദികളും ആഘോഷാവസരങ്ങളും ഒക്കെ ചിലപ്പോഴെങ്കിലും ചിരിവേദികളാവാറുണ്ട്. അമ്മ ടീച്ചറായിരുന്നത് കൊണ്ട് അമ്മയുടെ അടുത്ത് നിന്നും കുറെ തമാശകൾ കേട്ടിട്ടുണ്ട്. അതിലൊരെണ്ണം ഇങ്ങനെ. കൊച്ചുകുട്ടികളുടെ പാട്ടുമത്സരത്തിന് മാർക്കിടാൻ പോയപ്പോൾ എല്ലാ കുട്ടികളും ‘ഓമലാളെ കണ്ടു ഞാൻ പൂനിലാവിൽ’ എന്ന പാട്ടു പാടിക്കൊണ്ടിരുന്നു. അല്പം പ്രശ്നമുണ്ടെന്ന് തോന്നിക്കുന്ന ഒരു കുട്ടി പാടാൻ എത്തിയപ്പോൾ സർ പറഞ്ഞു “മോൻ വേറൊരു പാട്ടു പാടൂ.” ഉടനെ പാട്ടും വന്നു.
“വേറൊരോമലാളെ കണ്ടു ഞാൻ പൂനിലാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ”
നമ്മളെ ആരെങ്കിലും മണ്ടരാക്കുന്നു എന്നു നമുക്കു തോന്നുന്നുണ്ടെങ്കിൽ നമ്മളാരെയെങ്കിലും അതേ അളവില് മണ്ടരാക്കിക്കൊണ്ടിരിക്കുന്നുണ്
ക്രിസ്മസ് ടാബ്ലോസ് മിക്കവാറും കൂട്ടച്ചിരികളുടെ വേദികൾ തന്നെയാണ്. ഒരിക്കൽ ഞാൻ ആട്ടിടയനായി നിന്ന ഒരു നിശ്ചല ദൃശ്യത്തിൽ കർട്ടൻ ഉയരുന്നതിന് തൊട്ട് മുൻപാണ് കുഞ്ഞിനെ അലമാരിയിൽ നിന്നെടുത്തിട്ടില്ല എന്നോർമ്മ വന്നത്. പെട്ടെന്നാരോ എന്റെ തലേക്കെട്ടു അഴിച്ചെടുത്ത് കുഞ്ഞിന്റെ രൂപത്തിലാക്കി. പിന്നെ എല്ലാവരും അതിലേക്ക് നോക്കി നിന്നു. കർട്ടൻ ഉയർന്നു. ഞാനാവട്ടെ പുതച്ചിരുന്ന പുതപ്പെടുത്ത് തലയിലൂടെ ഇട്ടു കള്ളനെപ്പോലെയായിരുന്നു നിന്നിരുന്നത്. നഴ്സറി ക്ലാസ്സിലെ കുട്ടികളായിരുന്നു മാലാഖമാർ. പെട്ടെന്നുണ്ടായ ബഹളവും കർട്ടൻ ഉയരലും എല്ലാം കൂടിയായപ്പോൾ ഒരു മാലാഖ പേടിച്ചു മൂത്രമൊഴിച്ചു. പിന്നെ അടുത്ത് നിന്ന മറ്റൊരു മാലാഖയും. തറയിലേക്ക് നോക്കി നിന്നിരുന്ന ഞങ്ങൾ കാണുന്നത് എവിടെ നിന്നോ വെള്ളം ഒഴുകി വരുന്നതാണ്. പെട്ടെന്ന് ഒന്നാമത്തെ മാലാഖ എങ്ങലടിച്ചു കരയാൻ തുടങ്ങി. കാര്യം പിടി കിട്ടിയ അടുത്ത് നിന്ന ആൾ ചിരിച്ചു തുടങ്ങി. ചിരി എല്ലാവരിലേക്കും പടർന്നു. നിശ്ചലദൃശ്യം കുലുങ്ങുന്ന ഒരു ദൃശ്യമായി മാറവേ കർട്ടൻ വീണു.
ജീവിതത്തിന്റെ തമാശകൾക്കിടയിൽ പെട്ട് ഞാനും കുവൈറ്റിലെ ഒരു സ്കൂളിൽ എത്തപ്പെട്ടു. പണ്ടൊക്കെ ആണ്ടിൽ ഒന്നോ രണ്ടോ ആഘോഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന സ്കൂളുകൾ ഇപ്പോൾ എല്ലാ മാസവും ആഘോഷങ്ങൾ നടത്തുന്ന സ്ഥലങ്ങളായി മാറി എന്നു ഞാൻ കണ്ടെത്തി. കെ. ജി. ക്ലാസ്സിലെ ഒരു ടീച്ചർ എന്നോട് പറഞ്ഞത്, കിട്ടുന്ന ശമ്പളം മുഴുവൻ ഡ്രസ് കോഡിനനുസരിച്ചുള്ള ഡ്രസ് വാങ്ങാനെ ഉള്ളൂ എന്നാണ്. അന്ന് ‘ഹാറ്റ് ഡേ’ ആയിരുന്നത് കൊണ്ട് നല്ലൊരു തൊപ്പിയും കോട്ടും ഒക്കെ ധരിച്ചായിരുന്നു ആൾടെ നിൽപ്പ്. കൊട്ടിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കുപ്പായക്കഥ ഓർമ്മ വന്നത്.
ഒരു ടീച്ചർ വന്നില്ലെങ്കിൽ പകരമായി മറ്റൊരാൾ പോകണം എന്നതായിരുന്നു സ്കൂളിലെ ഒരു കീഴ്വഴക്കം. അവിടെ പാട്ടുപാടാം, കഥ പറയാം. കുട്ടികളെക്കൊണ്ട് കലാപരിപാടികൾ ചെയ്യിപ്പിക്കാം. ഒരു ദിവസം പകരക്കാരിയായി ഒരു ക്ലാസ്സിൽ പോയ മലയാളി ടീച്ചർ പ്രധാന പാട്ടുകാരനായ പയ്യനോട് ഒരു പാട്ടു പാടാൻ പറഞ്ഞു. ഭൂരിഭാഗം കുട്ടികളും മലയാളികളായതിനാൽ പുതിയ പാട്ടു തന്നെ പാടി.
“ഞാനും ഞാനുമെന്റാളും ആ നാൽപ്പത് പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണെ ആ കുപ്പായക്കാരി
കുപ്പായം പൊക്കി ഞാനൊന്ന് നോക്കി”
ടീച്ചറെന്നോട് പറഞ്ഞത് ആദ്യം പുള്ളിക്കാരി ഒന്നു ഞെട്ടിയെങ്കിലും തെറ്റിയതാണെന്നോർത്ത് മിണ്ടാതിരുന്നു എന്നാണ്. മനസ്സിലായ കുറച്ചു കുട്ടികളൊക്കെ ചിരിച്ചു. തുടർന്നും അതേപോലെ തന്നെ പാടിയപ്പോൾ ചിരി കൂടി. പിന്നെ പുള്ളിക്കാരിക്ക് പാട്ടു ഇടയ്ക്ക് വച്ച് നിർത്തിക്കേണ്ടി വന്നത്രെ.
ജൂൺ മാസം കടന്നു പോകുന്ന ഈ സമയത്ത് വീണ്ടും സ്കൂൾ ഓർമ്മകളും മദാമ്മയുടെ വീടും കടന്നു വരികയാണ്. മദാമ്മയുടെ വീടിന്റെ മൂന്നിലൂടെയുള്ള വഴിയിലൂടെയായിരുന്നു ഞങ്ങൾ സ്കൂളിലേക്ക് നടന്നു പോയിരുന്നത്. കൃത്യം എട്ടര ആകുമ്പോൾ മദാമ്മ തന്റെ ഫിയറ്റ് കാറുമോടിച്ചു ജോലിക്ക് പോകും. മദാമ്മയെ കണ്ടില്ലെങ്കിൽ അന്ന് താമസിച്ചു പോയി എന്നാണർത്ഥം. മദാമ്മമാരൊക്കെ ജോലി ചെയ്തിരുന്ന ഏതു സ്ഥാപനമാണാവോ അക്കാലത്ത് കോട്ടയത്തുണ്ടായിണ്ടായിരുന്നത്?
മദാമ്മയുമായി ബന്ധപ്പെട്ട് ആരുമറിയാത്ത ഒരു രഹസ്യം എനിക്കുണ്ടായിരുന്നു. മദാമ്മയു
ഓർമ്മകൾ വീണ്ടും വർത്തമാനത്തിൽ എത്തുകയും തിരികെ വഴികൾ അവസാനിക്കുന്നിടത്തുള്ള മതിലിൽ എത്തിച്ചേരുകയും ചെയ്തു. നേർരേഖയിലല്ലാതെ ചാക്രികമായി ചലിക്കുന്ന കാലചക്രത്തെപ്പോലെ. സ്വാതന്ത്ര്