കോട്ടബാറ്റോ: തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു. 17 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനം തകര്‍ന്നുവീണത്.
വിമാനത്തില്‍ 92 പേര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിന്‍ ലോറെന്‍സാന അറിയിച്ചു. ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു.
തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.