രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി.

ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്.

ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *