യുവത്വമെന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവാണ്.മാറുന്ന ലോകത്തിന് മാറ്റ് കൂട്ടാൻ ലഹരി കഴിക്കൂ… ആസ്വാദിക്കൂ.. എന്ന് പറഞ്ഞ് കുഴിയിൽ വീഴ്ത്താനുള്ള തന്ത്രം ഒരുക്കി കാത്തിരിക്കുന്ന ഒരു പറ്റം ആളുകളുണ്ട്,ട്രെന്റിന് അനുസരിച്ച് മാറുന്ന ജനതയ്ക്ക് നിഷ്കരുണമാണീ ലഹരി,
മയക്കു മരുന്ന് കാരണം പൊലിയുന്ന ജീവനുകളുടെ അംഗസംഖ്യ എത്രയോ വലുതാണ്, നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന വാർത്തകളിലെ വെറും പരസ്യമല്ലയിത്, ആദ്യമൊക്കെ 50 വയസ്സിനു മുകളിൽ ഉള്ളവരൊക്കെയായിരുന്നു ലഹരി ഉപയോഗം ഉണ്ടായിരുന്നത്, എന്നാൽ ഇന്നത് നാൽപ്പത്, മുപ്പത് വയസിനു താഴെ, എന്തിനേറെ പറയുന്നു ചെറിയ കുട്ടികളക്കം മയക്കു മരുന്നിനിരയാകുന്നു,മരണത്തിന്റെ കണക്ക് പറയുകയേ വേണ്ട,ഓരോ ദിവസവും നമ്മുടെ പ്രദേശങ്ങളിൽ എരിഞ്ഞടങ്ങുന്നവരുടെ എണ്ണം ഏറെയാണ്.
ബോറടി മാറ്റാനാണ് പലരും മദ്യപിക്കുന്നതെങ്കിൽ മറ്റു പലരും ടെൻഷൻ ഇല്ലാതെയാക്കാനാണ്, ഇതുകൊണ്ട് എന്ത് നേടി? എന്ന ചോദ്യം അവരിലേക്ക് ഉന്നയിക്കുമ്പോൾ പറയുന്ന വാക്കുകളാണ് വേദനിക്കുമ്പോ ഒരു ആശ്വാസമാണ് പുകവലി എന്നത്, ഞാൻ ചോദിച്ചു.. ഒരുനേരത്തെ ആശ്വാസം കണ്ടെത്താൻ ജീവിച്ചു തീർക്കേണ്ട ശരീരത്തെ കേടു വരുത്തേണ്ടത് എന്തിനാണെന്ന്.
അതിനും അവൻ പറഞ്ഞത്, അതൊന്നും പറഞ്ഞാൽ മനസിലാകില്ല എന്നായിരുന്നു, ശെരിയാണ്… പറഞ്ഞാൽ മനസിലാവില്ല, എങ്ങനെ മനസിലാക്കാൻ… കേൾക്കുന്നവർക്ക് എന്നല്ല ഉപയോഗിക്കുന്നവർക്ക് പോലും അറിയുന്നുണ്ടാവില്ല എന്തിന് എന്നത്… അതാണ് ലഹരി, ആളെ മയക്കാൻ ഉതകുന്നത്.
സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന് കലക്കിയ ഭക്ഷണ വസ്തുകളിലൂടെ അവരെയും ലഹരിക്ക് അടിമയാക്കുന്നു, ഇതിന്റെ ഭാവിഷ്യത്ത് പലതാണ്, സ്വയം ഇല്ലാതാകുന്നു, ഡോസ് കൂടിയത്, കുറഞ്ഞത്, എന്നിങ്ങനെ പലതരത്തിൽ ഉണ്ടെങ്കിലും യുവത്വം ഇല്ലാതെയാക്കാൻ ഇതിനാവും, ഒരാളെ കണ്ടാൽ മറ്റൊരാൾക്കും അതുപോലെ ചെയ്യണം, എന്താണോ പുതിയതായി വരുന്നത് അതിലേക്ക് വഴി മാറണം എന്ന് ചിന്തിക്കുന്നവർക്ക് ഇത് ഒരു അലങ്കാരമായി… സ്വന്തം പെങ്ങളെ പോലും തിരിച്ചറിയാത്ത അവസ്ഥ,
ഒരു പുകവലിയിൽ നിന്ന് തുടങ്ങി മദ്ദ്യം മയക്കു മരുന്നിലേ പല മേഖലയിലേക്കും എത്തുന്നു, പുകവലി കുറഞ്ഞാലും ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്നതായാണ് കണക്കുകൾ.

പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷവേളകളിലൂടെയാണ് 70 ശതമാനമാളുകളും മദ്യപാനത്തിന് തുടക്കം കുറിക്കുന്നത്. 15നും 17നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു. 3000,4000 തുടങ്ങിയ സംഖ്യകൾ മദ്യപാനത്തിന്, ലഹരി വസ്തുക്കൾക്ക് ഉപയോഗിക്കുന്നുണ്ട്.45 ശതമാനം കുട്ടികളും അവരുടെ ഒഴിവു ദിനങ്ങൾ എങ്ങനെ ചിലവഴിക്കുന്നു എന്നത് രക്ഷിതാക്കൾ അറിയുന്നില്ല, യാത്രകളിൽ കൂട്ടുകാരോട് ചേർന്ന് സഞ്ചരിക്കുന്ന ഇടങ്ങൾ ഇത്തരത്തിലുള്ളവരിലേക്ക്…ഇത് കാരണം കുടുംബ ബന്ധങ്ങളെല്ലാം ഇല്ലാതായി ഒരു പരാശ്രയ ജീവിയായ് മാറാനും നിർബന്ധിതനാകുന്നു, ഇതിൽ നിന്ന് മുക്തി നേടാൻ വൈദ്യശാസ്ത്ര മനശാസ്ത്ര സംയുക്ത ചികിത്സകൊണ്ട് മാത്രമേ സാധിക്കുകയൊള്ളു,,
മയക്കുമരുന്നിന് അടിമയാവുക എന്നത് ഒരു രോഗമാണല്ലോ, അതുകൊണ്ട് തന്നെ അത്തരക്കാരെ അവർക്ക് നഷ്ടമായതിനെ തിരികെ കൊണ്ട് വരാൻ കൂടെ നിന്ന് സഹായിക്കുക എന്നതാണ് സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത.
സാമൂഹ്യ ജീവിയെന്ന അലങ്കാരം മനുഷ്യന് നഷ്ടമാകുന്നിടത്ത് പകരക്കാരനാകുന്നത് മൃഗീയതയാണ.് ഞാന്‍, എന്റെ, എനിക്ക് എന്നതില്‍ നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക് എന്നതിലേക്ക് മാറാന്‍ മനസ്സിനെ കെട്ടഴിച്ചുവിട്ടെ തീരൂ. കൂടെ ചിരിക്കാനും ഒപ്പം കരയാനും ഒരേയാളുകള്‍ ഉണ്ടാകുന്നിടത്ത് പവിത്രമായ സൗഹൃദം രൂപപ്പെടുമെന്നാണ് പറയാറുള്ളത്. എല്ലാറ്റിനും കൂടെ നില്‍ക്കുകയെന്ന സൗഹൃദം ന്യൂജനറേഷന്‍ കാലത്ത് രൂപപ്പെട്ടുവന്നിട്ടുണ്ടെങ്കിലും സമൂഹത്തിന് ഇവരെകൊണ്ട് എന്ത് നേട്ടം എന്നിടത്താണ് ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നത്. സാങ്കല്‍പികതയുടേയും കാല്‍പ്പനിക ഭാവങ്ങളുടേയും ചിറകിലേറി മായികലോകത്ത് പറന്നു നടക്കുന്ന ന്യൂജനറേഷന്‍കാര്‍ സാമൂഹ്യതയുടെ നേരിനെ തിരിച്ചറിയാതെ പോകുന്നു. ഓരോ കൗമാരത്തേയും യുവത്വത്തേയും വലിയ പ്രതീക്ഷകളോടെയാണ് സമൂഹം നോക്കികാണുന്നത്. നൈമിഷികമായ ആസ്വാദനങ്ങളെയാണവര്‍ സംതൃപ്തിയുടെ വഴിയായി സ്വീകരിക്കുന്നത്…. സഞ്ചരിക്കുന്ന വഴിയിൽ വീഴ്ത്താൻ ഒരുപാട് പേരുണ്ടാകും, എന്നാൽ എന്തിനെയും തരണം ചെയ്യുക..
ഒന്നിന് അടിമപ്പെട്ടാൽ പെട്ടന്നൊരു മുക്തിയില്ലെന്നും, ഇതുമൂലമുണ്ടാകുന്ന ദോഷം, മാർഗമായ രോഗം, എല്ലാം ഉപയോഗ വസ്തുവിന്റെ കൂടെ തന്നെ കുറിച്ചു വെച്ചിട്ടുണ്ടെങ്കിലും ആരും അത് കണക്കിലെടുക്കാറില്ല… ദിനം പ്രതി കൂടിവരുന്ന മയക്കു മരുന്നിന്റെ ഉപയോഗം മനുഷ്യന്റെ നല്ല യുവത്വത്തെ ഇല്ലാണ്ടാക്കുന്നു.
യുവതലമുറയുടെ ലഹരി ഉപയോഗം മുലം നശിക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്. നാളെയുടെ സ്വപ്‌നങ്ങളാണ്. ഒരു തുണ്ട് കയറിലും സാരിത്തുമ്പിലും റെയില്‍ പാളങ്ങളിലും അവസാനിക്കുന്ന ജീവിതങ്ങളില്‍ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമം കൊണ്ട് മാത്രം ഇതൊന്നും നിയന്ത്രിക്കാന്‍ സാധിക്കണമെന്നില്ല. സ്‌കൂള്‍ തലം മുതലുള്ള നിരന്തര ബോധവത്കരണം, സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചാരണം, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് സമീപം കലാലയാധികൃതരുടെയും നിയമപാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാന്‍ കഴിയൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും ഇക്കാര്യത്തില്‍ അനിവാര്യമാണ്. സാഹചര്യമാണ് പലപ്പോഴും കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നത്. അനിയന്ത്രിതമായ കൂട്ടുകെട്ട്, രക്ഷാകര്‍ത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്വമില്ലായ്മ എന്നിവയൊക്കെയാണ് പുതുതലമുറയിലെ ദുശ്ശീലങ്ങള്‍ക്ക് കാരണമെന്ന വസ്തുത രക്ഷിതാക്കള്‍ ഓർത്തിരിക്കേണ്ടതുണ്ട്.

ശോഭനമായ ഭാവിയെ
നൈമിഷിക സുഖത്തിന് വേണ്ടി തീറെഴുതി കൊടുക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *