രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് 50 ശതമാനത്തിലധികം കേസുകളും. സിക വൈറസ് പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായവും നല്‍കും. സാഹചര്യം നിരീക്ഷിക്കാന്‍ ആറംഗ സംഘത്തെ കേരളത്തിേലക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.