ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയിൽ ലോകമാകെ മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ചൈന ഔദ്യോഗികമായി അറിയിക്കുന്നത് 2019 ഡിസംബർ 31നാണ്. 2020 ജനുവരി 11ന് വുഹാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തുടർന്ന് 450 ദിവസത്തിനിടയിലാണ് ലോകമാകെ 40 ലക്ഷം പേർ മരിച്ചത്.

ആകെ 18.60 കോടി പേരാണ് പോസിറ്റീവായത്. ഇതിൽ 17.02 കോടി പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ 1.18 കോടിയാണ്. ഏറ്റവുമധികം പേർ പോസിറ്റീവായതും (3.47 കോടി പേർ) മരിച്ചതും ( 6.22 ലക്ഷം) യുഎസിലാണ്. രോഗബാധിതരിൽ രണ്ടാമത് ഇന്ത്യയാണ്. 3.07 കോടി പേർ പോസിറ്റീവായി; 4.05 ലക്ഷം പേർ മരിച്ചു. മരണത്തിൽ രണ്ടാമത് ബ്രസീൽ ആണ്; 1.90 കോടി പേർ പോസിറ്റീവായി, 5.29 ലക്ഷം പേർ മരിച്ചു.

ചൈനയിൽ മൊത്തം വൈറസ് ബാധിതരുടെ ഔദ്യോഗിക എണ്ണം 91,966. മരണം 4,636. രോഗബാധിതരുടെ എണ്ണത്തിൽ ചൈന ഇപ്പോൾ 101–ാം സ്ഥാനത്താണ്.

English Summary: Covid death around the world touches 40 lakhs

Leave a Reply

Your email address will not be published. Required fields are marked *