കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളിലെ അതിതീവ്ര മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്: ഒൻപതിന് ഇടുക്കി, പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, 11ന് മലപ്പുറം, കോഴിക്കോട്, വയനാട്, 12ന് കണ്ണൂർ. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലർട്ട്: ഒൻപത്-തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. പത്ത്- പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്. 11- ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്. 12-കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട്. 13-പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

Leave a Reply

Your email address will not be published. Required fields are marked *