പോർട്ട് ഓഫ് പ്രിൻസ്∙ ഹെയ്റ്റിയുടെ പ്രസിഡന്റ് ഹോവനൽ മോയ്സിനെ വധിച്ച സംഘത്തിലെ 17 പേർ അറസ്റ്റിലായി. രണ്ട് യുഎസ് പൗരന്മാരും 15 കൊളംബിയൻ മുൻ സൈനികരുമാണു പിടിയിലായത്. 26 മുൻ കൊളംബിയൻ സൈനികരും 2 അമേരിക്കക്കാരും ഉൾപ്പെടുന്ന 28 അംഗ സംഘമാണു ബുധനാഴ്ച പുലർച്ചെ പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി അദ്ദേഹത്തെ വധിച്ചതെന്നു ഹെയ്റ്റി നാഷനൽ പൊലീസ് തലവൻ ലിയോൺ ചാൾസ് പറഞ്ഞു. 3 പേർ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. 8 പേരെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിനു വേണ്ട എല്ലാ സഹായവും ചെയ്യാൻ കൊളംബിയയുടെ പ്രതിരോധ മന്ത്രി ഡീഗോ മൊലാനോ സൈനികനേതൃത്വത്തിനു നിർദേശം നൽകി. English Summary: Jovenel Moise assassination case: Cops arrest 17 suspects including 2 Americans

Leave a Reply

Your email address will not be published. Required fields are marked *